Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2026 19:51 IST
Share News :
മലപ്പുറം : മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ തകര്‍ക്കാന്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ നടത്തുന്നത് തന്ത്രപരമായ നീക്കമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലെന്ന വ്യാജേന, മാനേജ്മെന്റുകളുടെ സമ്മര്‍ദ്ദത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വഴങ്ങി എയ്ഡഡ് സ്‌കൂളുകള്‍ക്ക് അശാസ്ത്രീയമായി അധിക ബാച്ചുകള്‍ വാരിക്കോരി നല്‍കുകയാണെന്ന് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം
വി. ഡി. സതീശൻ സർക്കാർ, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ സർക്കാർ വിദ്യാലയങ്ങളെ തകർക്കാൻ തന്ത്രപരമായ നീക്കമാണ് നടത്തുന്നത്. വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റില്ലെന്ന വ്യാജേന, മാനേജ്‌മെന്റുകളുടെ സമ്മർദ്ദത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വഴങ്ങി എയ്ഡഡ് സ്‌കൂളുകൾക്ക് അശാസ്ത്രീയമായി അധിക ബാച്ചുകൾ വാരിക്കോരി നൽകിയതിന്റെ ദുരന്തഫലമാണ് ഇപ്പോൾ സർക്കാർ സ്കൂളുകൾ നേരിടുന്നത്.
പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നിന്ന് വൻതോതിൽ വിദ്യാർത്ഥികൾ ചോർന്നുപോകുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. മലബാർ മേഖലയിൽ, പ്രത്യേകിച്ച് മലപ്പുറത്ത് 120-ഓളം അധിക ബാച്ചുകൾ അനുവദിച്ചപ്പോൾ അതിൽ വെറും 12 എണ്ണം മാത്രമാണ് സർക്കാർ സ്‌കൂളുകൾക്ക് നൽകിയത്. ബാക്കി ഭൂരിഭാഗവും എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് നൽകി വ്യാപാരവൽക്കരണത്തിന് അവസരമൊരുക്കുകയാണ് സർക്കാർ ചെയ്തത്.
സ്കൂൾ പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സർക്കാർ സ്കൂളുകളിലെ ബാച്ചുകൾ നിറയ്ക്കാൻ നടപടിയെടുക്കാതെ, എയ്ഡഡ് സ്കൂളുകളിലേക്ക് സ്‌പോട്ട് ട്രാൻസ്ഫറും മറ്റ് പ്രവേശനങ്ങളും അനുവദിച്ചതാണ് വിനയായത്. ഇത് സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെയും തസ്തികകളെയും അധ്യാപകരുടെ ഭാവി തന്നെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. താൽക്കാലിക ലാഭത്തിനും രാഷ്ട്രീയ താത്പര്യങ്ങൾക്കും വേണ്ടി പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ തോണ്ടുന്ന തീരുമാനമാണിത്.
വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കേണ്ട സർക്കാർ, പൊതുവിദ്യാലയങ്ങളെ പട്ടിണിക്കിട്ട് എയ്ഡഡ് മേഖലയ്ക്ക് വഴിവിട്ട് സഹായം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ സ്കൂളുകളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണം.
Follow us on :
Tags:
More in Related News
Please select your location.