Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റോറിയം: ഡി.പി.ആർ ഒരാഴ്ചക്കുള്ളിൽ ഭരണാനുമതിക്ക് സമർപ്പിക്കും

31 Jul 2026 15:37 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നിർദിഷ്ട പരപ്പനങ്ങാടി സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റോറിയം പദ്ധതിയുടെ പൂർത്തീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് റിസോഴ്സ് സെക്രട്ടറി അജിത്ത് ഭഗവത് റാവു പാട്ടീൽ ഐ.എ.എസ്, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ആൻഡ് പ്ലാനറ്റോറിയം അധികൃതർ എന്നിവരുമായി

പി എം എ സെമീർ എം എൽ എ യോഗം ചേർന്നു.


യോഗത്തിൽ പദ്ധതിയുടെ നിലവിലെ പുരോഗതി വിലയിരുത്തി. പദ്ധതിക്കായി തയ്യാറാക്കുന്ന ₹35 കോടി രൂപയുടെ സമഗ്ര എസ്റ്റിമേറ്റ് അടുത്ത ആഴ്ച സമർപ്പിക്കാൻ തീരുമാനമായി. നിലവിൽ ഡ്രാഫ്റ്റ് എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയ്യാറാക്കുന്ന ഡീറ്റെയിൽഡ് ഡ്രോയിങ്ങുകൾ ഓഗസ്റ്റ് 3-നകം പൂർത്തിയാക്കി കൈമാറുമെന്നും യോഗത്തിൽ അറിയിച്ചു.


ഫൈനൽ എസ്റ്റിമേറ്റും ഡീറ്റെയിൽഡ് ഡ്രോയിങ്ങുകളും ഉൾപ്പെടുത്തി തയ്യാറാക്കുന്ന സമ്പൂർണ ഡി.പി.ആർ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കി ഭരണാനുമതിക്കായി സമർപ്പിക്കും. ഭരണാനുമതി ലഭിക്കുന്നതോടെ പദ്ധതിയുടെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാൻ സാധിക്കും.


പ്ലാനറ്റോറിയം കെട്ടിടത്തിന്റെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ശാസ്ത്ര ഗ്യാലറി, ത്രിഡി ഗ്യാലറി, വിനോദ ഗ്യാലറി, ടോയ്ലറ്റ് കോംപ്ലക്സ്, സെക്യൂരിറ്റി റൂം, കോമ്പൗണ്ട് വാൾ, ലാൻഡ്സ്കേപ്പിംഗ്, ബട്ടർഫ്ലൈ പാർക്ക് എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്.


കോമ്പൗണ്ട് വാൾ നിർമ്മാണത്തിനായി ₹1 കോടി പൊതുമരാമത്ത് വകുപ്പിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ഈ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.


തിരൂരങ്ങാടിയിലെ വിദ്യാർത്ഥികൾക്കും ശാസ്ത്രാഭിരുചിയുള്ള പുതുതലമുറയ്ക്കും വലിയ സാധ്യതകൾ തുറന്നുകൊടുക്കുന്ന പദ്ധതിയാണിത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും.


യോഗത്തിൽ ധനകാര്യ വകുപ്പ് റിസോഴ്സ് സെക്രട്ടറി അജിത്ത് ഭഗവത് റാവു പാട്ടീൽ ഐ.എ.എസ്, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ഡയറക്ടർ ജയ്മോൻ ജേക്കബ്, ജോയിന്റ് ഡയറക്ടർ സുന്ദർലാൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശാന്തി കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ രതീഷ്, സയന്റിഫിക് ഓഫീസർമാരായ നൗഷാദ് അലി, അശ്വിൻ ബി. ശിവൻ, പി എം എ സെമീർ എം എൽ എ

എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News