Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യ നിക്ഷേപം : നടപടികൾ കടുപ്പിച്ച് ചെറുകാവ് പഞ്ചായത്ത്

27 May 2025 16:47 IST

Saifuddin Rocky

Share News :

പുളിക്കൽ : ശുചിത്വ,മാലിന്യ സംസ്‌കരണ മേഖലകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ചെറുകാവ് പഞ്ചായത്ത് രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പഞ്ചായത്തിൽ പരിശോധന ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളാണ് സ്‌ക്വാഡ് സ്വീകരിച്ചത്.പഞ്ചായത്ത് പ്രവർത്തന പരിധിയിലെ വിവിധ ഹോട്ടലുകള്‍,കടകൾ,വ്യവസായ സ്ഥാപനങ്ങൾ, ക്വാർട്ടേഴ്‌സുകൾ,ആശുപത്രി തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയവക്ക് പിഴ ചുമത്തി.


പെരിയമ്പലത്തിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നും സമീപത്തെ തോട്ടിലേക്ക് മലിനജലം ഒഴുക്കിയതിനെതിരെയും മറ്റ് നിയമ ലംഘനങ്ങൾക്കെതിരെയും 15000 രൂപ പിഴയും ചെറുകാവ് മിനി എസ്റ്റേറ്റിനു സമീപം പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനത്തിൽ നടത്തിയ പരിശോധനയില്‍ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് 10,000 രൂപയും പിഴ ചുമത്തി.പെരിയമ്പലം, ഐക്കരപ്പടി എന്നിവിടങ്ങളിലുള്ള ക്വാർട്ടേഴ്സുകളുടെ ഉടമകൾക്ക് 5000 രൂപ വീതവും പിഴ അടക്കുവാൻ ഉത്തരവായി.


നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ,വീഡിയോ സഹിതം പഞ്ചായത്തിനെ അറിയിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Follow us on :

More in Related News