Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2026 19:50 IST
Share News :
വൈക്കം: കാഴ്ച്ചക്കുറവുള്ള ലോട്ടറി വില്പനക്കാരനായ വയോധികനിൽ നിന്നും ലോട്ടറി ടിക്കറ്റിൻ്റെ നമ്പർ തിരുത്തി സമ്മാനത്തുകയായ 5,000 രൂപ തട്ടിയെടുത്തതായി പരാതി. നടന്ന് ലോട്ടറി ടിക്കറ്റുകൾ വില്പന നടത്തുന്ന ചെമ്പ് തുരുത്തുമ്മ ചേലക്കവലേൽ പ്രകാശൻ (സുന്ദരൻ- 65) ആണ് തട്ടിപ്പിനിരയായത്. ഇന്നലെ രാവിലെ 9.30 ഓടെ
ചെമ്പ് സെൻട്രൽ ബാങ്കിന് സമീപമാണ്
സംഭവം. ബൈക്കിൽ എത്തിയ യുവാവ് 5000 രൂപ അടിച്ചെന്ന് പറഞ്ഞ് ടിക്കറ്റ് നൽകി തുക വാങ്ങുകയായിരുന്നു. തുടർന്ന് ലോട്ടറി ഏജൻസിയിൽ പോയി സുന്ദരൻ ടിക്കറ്റ് നൽകിയപ്പോഴാണ് നമ്പർ തിരുത്തി തട്ടിപ്പ് നടത്തിയത് അറിയുന്നത്തുടർന്ന് വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ ഭാഗത്ത് സി സി ടി വി ഉള്ളതിനാൽ തട്ടിപ്പ് നടത്തിയ ആളെ പിടികൂടാൻ കഴിയുമെന്ന് സുന്ദരൻ പറയുന്നു. കഴിഞ്ഞ ദിവസം തലയോലപ്പറമ്പിലും സമാന തട്ടിപ്പ് നടന്നിരുന്നു.കെ.ആർ ഓഡിറ്റോറിയത്തിന് സമീപം ലോട്ടറി വില്പന നടത്തുകയായിരുന്ന പാലാംകടവ് ഇലഞ്ഞിയിൽ മുരളിയാണ് തട്ടിപ്പിനിരയായത്. സാൻറോ കാറിൽ എത്തിയ യുവാവ് 5000 രൂപയുടെ സമ്മാനമുണ്ടെന്ന് പറഞ്ഞ് നമ്പർ തിരുത്തിയ ലോട്ടറി നൽകിയ ശേഷം 84 ലോട്ടറിയും ബാങ്കി പണമായും വാങ്ങി കടന്ന് കളയുകയായിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഏജൻസിയിൽ കൊടുത്തപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലാകുന്നത്. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവാവ് എത്തിയ കാറിൻ്റെ നമ്പർ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും തുടർ അന്വോഷണം എങ്ങും എത്തിയില്ല. പാലാം കടവ് സ്വദേശിയായ ലോട്ടറി വില്പനക്കാരി അല്ലി എന്ന വയോധികയും മൂന്ന് മാസം മുമ്പ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.