Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമരം ചെയ്ത വിദ്യാർഥികൾക്ക് മർദനം; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം

22 Jul 2026 21:28 IST

Enlight Media

Share News :

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു. നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിലും, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരായ കയ്യേറ്റത്തിലും പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

വിദ്യാർഥികളുടെ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്നും, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു

Follow us on :

More in Related News