Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡ്യുവൽ ഡിഗ്രി, പ്രായപരിധിയില്ല: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ തുടങ്ങി

22 Jul 2026 23:47 IST

NewsDelivery

Share News :

കോഴിക്കോട്: "എല്ലാവർക്കും ബിരുദം" എന്ന ആശയവുമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2026-27 അധ്യയന വർഷത്തെ യു.ജി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 4 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഡ്യുവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 28 യു.ജി, പി.ജി പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ പ്രവേശനം നടക്കുന്നത്.

അപേക്ഷകർക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. യു.ജി.സി. നിർദേശപ്രകാരം പ്രവേശനത്തിന് മുമ്പ് എല്ലാ വിദ്യാർഥികളും നിർബന്ധമായും ABC-ID, DEB-ID എന്നിവ എടുത്തിരിക്കണം. പ്രവേശനവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്.

സംസ്ഥാനത്തുടനീളം അഞ്ച് റീജിയണൽ സെന്ററുകളുടെ കീഴിൽ 55 പഠനകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് റീജിയണൽ സെന്ററിന് കീഴിൽ ഫറൂഖ് കോളേജ്, സി.കെ.ജി.എം ഗവൺമെന്റ് കോളേജ് പേരാമ്പ്ര, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (IHRD) കിളിയനാട്, ജെ.ഡി.ടി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് (CAPE) വടകര എന്നിവ ഉൾപ്പെടെ അഞ്ച് പഠനകേന്ദ്രങ്ങളുണ്ട്.

പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെ മിനിമം യോഗ്യതയുള്ളവർക്ക് പ്രവേശനം നേടാമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പ്ലസ് ടു, പ്രീഡിഗ്രി അല്ലെങ്കിൽ സർക്കാർ അംഗീകൃത ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ബിരുദത്തിനും, ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനും അപേക്ഷിക്കാം. നിലവിൽ 85,000-ത്തിലധികം പഠിതാക്കൾ സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകളിൽ പഠിക്കുന്നുണ്ട്.

യു.ജി.സി, ഡി.ഇ.ബി അംഗീകാരമുള്ള സർവകലാശാലയുടെ എല്ലാ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും പി.എസ്.സി, യു.പി.എസ്.സി ഉൾപ്പെടെയുള്ള സർക്കാർ തൊഴിൽ അവസരങ്ങൾക്കും മറ്റ് ഉന്നത പഠനങ്ങൾക്കും റെഗുലർ ഡിഗ്രിക്ക് തുല്യമായ അംഗീകാരമുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി.

അഡ്മിഷൻ സംബന്ധിച്ച വാർത്താസമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി., കോഴിക്കോട് റീജിയണൽ സെന്റർ ഡയറക്ടർ പ്രൊഫ. (ഡോ.) ഗോപാലകൃഷ്ണൻ എം.ബി. എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News