Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

22 Jul 2026 22:43 IST

Enlight Media

Share News :

ചാത്തന്നൂർ: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.

അടുതല വരിഞ്ഞം മരുതികോട് ഉന്നതിയിൽ ചരുവിള പുത്തൻ വീട്ടിൽ സുജിത് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരാതി പ്രകാരം, പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയി ആളൊഴിഞ്ഞ് പൊളിഞ്ഞുകിടന്ന ഒരു വീട്ടിൽ എത്തിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Follow us on :

More in Related News