Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര യോഗ ദിനത്തിൽ ഗിന്നസ് വേൾഡ് റെക്കോഡിടാൻ ഉമ ജിഞ്ചു ടി കെ.

18 Jun 2025 12:12 IST

NewsDelivery

Share News :

കോഴിക്കോട് :ഗിന്നസ് റെക്കോഡിൽ ഇടംനേടുക വഴി യോഗയിൽ രാജ്യാന്തര റെക്കോഡിടാൻ കോഴിക്കോട്ടുകാരിയായ സ്കൂ‌ൾവിദ്യാർഥിനി ഉമ ജിഞ്ചു. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സിൻ്റെ വ്യവസ്ഥകൾക്കു വിധേയമായി രാജ്യാന്തര യോഗ ദിനമായ 21ന് അഡ്വാൻസ് യോഗ അവതരിപ്പിക്കും. സംസ്ഥാന യോഗ ചാംപ്യൻഷിപ് സ്വർണ മെഡൽ ജേതാവാണ് 12 കാരിയായ ഉമ ജിഞ്ചു. 'പ്രജ്ഞാനം ബ്രഹ്‌മ 2025 യോഗ പ്രദർശനത്തിൻ്റെ വേദി മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ മുറ്റമായിരിക്കും.

രാവിലെ ഒമ്പതിന് ഉദ്ഘാടന സമ്മേളനത്തോടുകൂടി ഉമയുടെ അഡ്വാൻസ്‌ഡ് യോഗ ഗിന്നസ് പ്രോഗ്രാം ആരംഭിക്കും. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കുന്ന വേദിയിൽ എം കെ രാഘവൻ എം പി, തോട്ടത്തിൽ, രവീന്ദ്രൻ എം എൽ എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഡോ. ആത്മദേവ് ദാമോദർ, യോഗാചാര്യൻ ജിഞ്ചു ടി കെ തുടങ്ങിയവർ പ്രസംഗിക്കും. അന്തർദേശീയ യോഗ സമാചരണവും അനുബന്ധ പരിപാടികളും ഉണ്ടായിരിക്കും.


വാർത്താസമ്മേളനത്തിൽ

ഡോ. ആത്മദേവ് ദാമോദർ

എ കെ അനുരാജ്

എം ദിലീഫ് , ടി കെ ചന്ദ്രൻ , ഷിജു എം ടി. ജിഞ്ചു. ടി കെ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News