Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2026 15:30 IST
Share News :
മസ്‌കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. കോഴിക്കോട് സ്വദേശികളായ സജിത് കുമാറൂം (55), സഹോദര പുത്രൻ ആകാശ് ജിത് (25) എന്നിവരാണ് മരണപ്പെട്ടത്.
ഒമാനിലെ മാഹൂത്തിൽ നിന്നും 50 കിലോമീറ്റർ അകലെ അൽ ഖലൂഫിൽ രാത്രി സമയത്ത് നടക്കാനിറങ്ങിയ ഇരുവരേയും നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു.
കോഴിക്കോട്, ബേപ്പൂർ, കറുവാഞ്ചേരി സവന്ന നിവാസിൽ വേലായുധന്റേയും ശ്രീമതിയുടെയും മകനാണ് സജിത് കുമാർ. കോഴിക്കോട്, ബേപ്പൂർ, ബി സി റോഡിൽ സവന്ന നിവാസിൽ പ്രജിത് കുമാറിന്റെയും ജിഷയുടേയും മകനാണ് ആകാശ് ജിത്.
സിനാവ്, സമദ്‌ഷനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ കെ എം സി സി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.