Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമനയൂർ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം..

27 May 2025 22:12 IST

MUKUNDAN

Share News :

ചാവക്കാട്:2024-25 വാർഷിക പദ്ധതി ചെലവ് പുരോഗതിയിൽ ജില്ലയിലെ മികച്ച തദ്ദേശസ്ഥാപനത്തിനുള്ള ആദരം ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഏറ്റുവാങ്ങി.കളക്ടറേറ്റിലെ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ കളക്ടർ അർജുൻ പാണ്ഡ്യൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് എന്നിവരിൽ നിന്നുമാണ് വിജിത സന്തോഷ് ഏറ്റുവാങ്ങിയത്.സാമ്പത്തിക വർഷത്തിൽ 100 ശതമാനം വാർഷിക പദ്ധതി ചെലവ് നടത്തിയതിനുള്ള പുരസ്കാരമാണ് ഒരുമനയൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചത്.സെക്രട്ടറി ഐ.പി.പീതംപരൻ,വൈസ് പ്രസിഡന്റ് കെ.വി.കബീർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എച്ച്.കയ്യുമ്മു ടീച്ചർ,ഇ.ടി.ഫിലോമിന ടീച്ചർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.


Follow us on :

More in Related News