Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച ചങ്ങനാശേരി - ആലപ്പുഴ റോഡ് ഏഴിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

06 Mar 2026 23:37 IST

CN Remya

Share News :

കോട്ടയം: നവീകരിച്ച ചങ്ങനാശേരി - ആലപ്പുഴ റോഡിന്റെ സമർപ്പണം മാർച്ച് ഏഴിന് രാവിലെ പത്തിന് മങ്കൊമ്പ് ജംഗ്ഷനിൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 2018ലെ മഹാമാരി കാലത്ത് എസി റോഡും കുട്ടനാട് പൂര്ണമായും വെള്ളത്താൽ മൂടപ്പെടുകയും കുട്ടനാട് നിവാസികൾ ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും കരകയറുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എസി റോഡ് ആധുനികമായി നവീകരിക്കാൻ പദ്ധതിയിട്ടത്. 24.164 കിലോമീറ്റർ ദൂരം വരുന്ന എസി റോഡ് റീബില്ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 752 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. 2021ലാണ് നിർമാണത്തിനു തുടക്കംകുറിച്ചത്.

നാല് വലിയ പാലങ്ങളും 13 ചെറിയ പാലങ്ങളും വെള്ളപ്പൊക്കം രൂക്ഷമാകുന്ന ഭാഗങ്ങളിൽ അഞ്ച് സെമി എലിവേറ്റഡ് ഫ്ലൈ ഓവറുകളും മൂന്ന് കോസ് വേകളും 73 കലുങ്കുകളും പാലങ്ങളുടെ വശങ്ങളിൽ നടപ്പാതകളും നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. 400 സോളാർ വിളക്കുകളും സ്ഥാപിക്കുന്ന ജോലികള് നടന്നുവരികയാണ്.

ചങ്ങനാശ്ശേരി പെരുന്ന ജംഗ്ഷനിൽ നിന്ന് കളർകോട് ജംഗ്ഷൻ വരെയുള്ള 24.164 കിലോമീറ്റർ ദൂരത്തിലാണ് ഈ പാത പുനർനിർമ്മിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി, കുട്ടനാട്, അമ്പലപ്പുഴ മണ്ഡലങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ റോഡ് 752 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. 

യാത്രക്കാരുടെ സുരക്ഷയ്ക്ക് പൂർണ്ണ മുൻഗണന നൽകിക്കൊണ്ട് പത്ത് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. ഇതിനുപുറമെ, ഇരുവശങ്ങളിലും ടൈൽ പാകിയ സുരക്ഷിതമായ നടപ്പാതകൾ, 48 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, തെരുവ് വിളക്കുകൾ, മികച്ച സുരക്ഷയ്ക്കായി ക്രാഷ് ബാരിയറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നമ്മുടെ നാടിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും ശോഭനമായ ഭാവിയിലേക്കും ഈ പുതിയ പാത വഴിതുറക്കും.

Follow us on :

More in Related News