Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 10:25 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി നഗരത്തിലെ വെള്ളക്കെട്ടിനും റോഡിലെ കുഴികൾ ദിനംപ്രതി ഒരുപാട് അപകടങ്ങൾ ഉണ്ടാക്കുന്നതിനും എതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. റോഡുകൾ മരണക്കളമാവുന്ന ഇന്നത്തെ സാഹചര്യത്തിൽ
ഇനിയും നടപടിക്ക് അധികൃതർ വൈകിയാൽ ബഹുജന പ്രക്ഷോഭത്തിന് തയ്യാറെടുക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു.നിരത്തുകളിൽ സീബ്രലൈൻ സ്ഥാപിക്കുക എന്നാവശ്യവുമായി പ്രതീകാത്മക സമരവും, പൊതുമരാമത്ത് റീജ്യണൽ ഓഫീസ് ഉപരോധവും മുമ്പ് യൂത്ത് കോൺഗ്രസ്സ് കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
കൊണ്ടോട്ടി നഗരത്തോട് പൊതുമരാത്ത് വകുപ്പും, സർക്കാരും കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നും ഇതിൽ മെല്ലെപ്പോക്ക് തുടർന്നാൽ പൊതുമരാമത്ത് ഓഫീസ് ഉപരോധവും, ബഹുജന മാർച്ചും നടത്താൻ യൂത്ത് കോൺഗ്രസ്സ് ഒരുക്കമാണെന്നും നേതാക്കൾ അറിയിച്ചു.
യൂത്ത് കോൺഗ്രസ്സ് മുനിസിപ്പൽ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. മുനിസിപ്പൽ പ്രസിഡന്റ് ജിഹാദ് സി.കെ, ഭാരവാഹികളായ ലുക്മാൻ കാരി, അരവിന്ദ് ഗോഷ്,ശിഹാബ് നീറാട്, വിവരാവകാശ പ്രവർത്തകൻ അബ്ദുറഹ്മാൻ സി, അബ്ദു നാസർ വി.പി, ഷരീഫ് കെ.എ, ഹനീസ്, പ്രമോദ് കോട്ടശേരി എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.