Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2026 15:51 IST
Share News :
ചാവക്കാട്:തിരുവത്രയിൽ നിന്നും മൂന്ന് മലമ്പാമ്പുകളെ പിടികൂടി.തിരുവത്ര സ്കൂളിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ക്ഷീരകർഷകൻ കൈപ്പട വീട്ടിൽ സുരേഷിന്റെ വിറകുപുരയിൽ നിന്നാണ് ആദ്യം ഒരു മലമ്പാമ്പിനെ കണ്ടത്.തുടർന്ന് വീട്ടുക്കാർ പുന്നയൂർ പഞ്ചായത്ത് 12-ആം വാർഡ് മെമ്പറും,സ്നേക്ക് ക്യാച്ചറുമായ കെ.വി.വീരാൻകുട്ടി പള്ളിപ്പറമ്പിലിനെ വിവരം അറിയിച്ചു.വീരാൻകുട്ടിയും,സഹായി ഹംസ കുട്ടിയും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രണ്ട് മലമ്പാമ്പുകളെ കൂടി കണ്ടെത്തി.തുടർന്ന് മൂന്ന് മലമ്പാമ്പുകളെയും പിടികൂടി.പിടികൂടിയ മലമ്പാമ്പുകളെ എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.
Follow us on :
Tags:
More in Related News
Please select your location.