Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2026 16:03 IST
Share News :
ചാവക്കാട്:ശക്തമായ ഇടിമിന്നലിൽ ചാവക്കാട് മുൻ നഗരസഭ കൗൺസിലർ അടക്കം മൂന്നുപേർക്ക് പരിക്ക്.വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് കിഴക്കുഭാഗം താമസിക്കുന്ന അയിനിപ്പുള്ളി വീട്ടിൽ മോഹനൻ മകൻ മനോജ്(42),ഭാര്യ നഗരസഭ പതിനെട്ടാം വാർഡ് മുൻ കൗൺസിലർ സ്മൃതി(34),മകൾ ധ്വനി(7) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് പുലർച്ചെ 3.30-നാണ് സംഭവം.ഈ സമയം മനോജും കുടുംബവും ഉറങ്ങുകയായിരുന്ന കിടപ്പ് മുറിയിലെ മേൽക്കൂര ശക്തമായ ഇടിമിന്നലിൽ പൊട്ടി പിളർന്ന്,സിമന്റ് കഷ്ണങ്ങൾ ഇവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.തുടർന്ന് ഇവർ പുറത്തേക്ക് ഓടി.പരിക്കേറ്റ ഇവരെ അയൽവാസികൾ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മനോജിന്റെ കൈക്ക് ഉൾപ്പെടെ പരിക്കുണ്ട്.മകളുടെ തല പൊട്ടി ദേഹമാസകലം പരിക്കേറ്റു.സ്മൃതിയുടെ കൈക്കും വയറിനും പരിക്ക് പറ്റി.വൈദ്യുതി മീറ്റർ ബോർഡ് പൊട്ടി തെറിച്ച് വീടിന് മുകളിൽ സ്ഥാപിച്ച വെള്ളം ടാങ്കിലേക്ക് പോയിരുന്ന പൈപ്പുകൾ പൊട്ടി താഴെവീണു.ഇടിയുടെ ആഘാതത്തിൽ വീടിന്റെ മുകളിലെ വാർപ്പ് പൊട്ടി തെറിച്ച് കുഴി രൂപപെട്ടു.ഇവിടെ ഇരുമ്പ് കോണി ചാരി വെച്ചിരുന്ന ഭാഗം പൊട്ടി തെറിച്ച് തൊട്ടടുത്ത വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.സംഭവമറിഞ്ഞ് എൻ.കെ.അക്ബർ എംഎൽഎ,മുൻ എംഎൽഎ കെ.വി.അബ്ദുൽകാദർ,ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ,വാർഡ് കൗൺസിലർ പി.ഐ.വിശ്വംഭരൻ,ജനപ്രതിനിധികൾ,വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Follow us on :
Tags:
More in Related News
Please select your location.