Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിൽ മൂന്നുമാസ പൂജാ പഠന കോഴ്സ് തുടങ്ങുന്നു...

10 Feb 2026 18:03 IST

MUKUNDAN

Share News :

ഗുരുവായൂർ:ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിൽ മൂന്നുമാസ പൂജാപഠനം തുടങ്ങുന്നു.പൂജാ പഠനത്തിൽ താൽപ്പര്യമുള്ള ഹിന്ദു മതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.സൂക്തമുക്താവലി പൂജാപഠന ക്ലാസ് ഏപ്രിൽ മാസത്തിൽ ആരംഭിക്കും.വിഷ്ണുപൂജ,ഗണപതിഹോമം,ഭഗവത് സേവ മുതലായ പൂജകൾ മന്ത്രാർത്ഥം ഗ്രഹിച്ച് ആചരിക്കുവാനുള്ള പരിജ്ഞാനം കോഴ്സിലൂടെ ആർജ്ജിക്കാനാകും.കൂടാതെ ഭാഗ്യസൂക്തം,സംവാദസൂക്തം,പുരുഷസൂക്തം,ശ്രീരുദ്രം ചമകം മുതലായ സൂക്തങ്ങൾ അർത്ഥസഹിതം പഠിപ്പിക്കുന്നു.യജ്ഞോപവീതനിർമാണവിധി മുതലായ അനുബന്ധവിഷയങ്ങളും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.3 മാസമാണ് കോഴ്സ് കാലാവധി.2 മണിക്കൂർ വീതം ആഴ്‌ചയിൽ 3 ദിവസം ക്ലാസുണ്ടാകും.കോഴ്സിൽ ചേരാനുള്ള പ്രായപരിധി 12 വയസ്സ് മുതൽ 55 വയസ്സ് വരെയാണ്.ഫീസ് 1500 രൂപ.വിശദ വിവരങ്ങൾക്ക്:എം.എൻ.അരുൺ:9544890441,ഡോ.ഗീതു എസ്.നാഥ്:8281882737

Follow us on :

More in Related News