Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2025 13:05 IST
Share News :
ചാവക്കാട്:ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ തുലാമാസ വാവുബലിക്ക് പിതൃമോക്ഷം തേടി എത്തിയത് ആയിരങ്ങൾ.വാവുബലി ചടങ്ങിന് ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ മുഖ്യ കാർമ്മികത്വം വഹിച്ചു.പിതൃബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു.ക്ഷേത്ര ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സൗകര്യമൊരുക്കിയിട്ടുണ്ടായിരുന്നു.ഒരേ സമയം അഞ്ഞൂറിലധികം പേർക്ക് ബലികർമ്മങ്ങൾ നടത്താവുന്ന വിശാലമായ സൗകര്യങ്ങൾ ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിണ്ടായിരുന്നു.ബലിതർപ്പണത്തിനെത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്തു.വളന്റിയേഴ്‌സ് പ്രവർത്തനവും ഉണ്ടായിരുന്നു.ശ്രീവിശ്വനാഥക്ഷേത്ര സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റുമാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.സതീന്ദ്രൻ,കെ.എസ്.അനിൽകുമാർ,ആറ്റൂർരാജൻ,എൻ.കെ.രാജൻ,കെ.എ.ബിജു,എം.എസ്.ജയപ്രകാശ്,കെ.സി.സുരേന്ദ്രൻ,പി.വി.മോഹനൻ,പി.എസ്.മോഹനൻ,പി.വി.ഷണ്മുഖൻ,പി.വി.പ്രേമൻ,യു.ആർ.സുരേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.