Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിങ്ങളുടെ എയർടെൽ കണക്ഷനിലൂടെ കൂടുതൽ നേട്ടങ്ങൾ: 30,000 രൂപയിൽ അധികം മൂല്യമുള്ള എയർടെൽ ഇൻസൈഡർ റിവാർഡുകൾ

16 Nov 2026 15:39 IST

രെഹ്ന

Share News :

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകൾ മുതൽ യാത്ര ചെയ്യാൻ, ഭക്ഷണം കഴിക്കാൻ, വിനോദത്തിന് എല്ലാമുള്ള ഡീലുകൾ അടക്കം എയർടെൽ ഇൻസൈഡർ പ്രമുഖ ബ്രാൻഡുകളിൽനിന്നുള്ള ഓഫറുകളെ ഒരുകുടക്കീഴിൽ നൽകുന്നു.


കൊച്ചി : നിങ്ങളുടെ എയർടെൽ കണക്ഷൻ കേവലം കണക്ടിവിറ്റിക്ക് അപ്പുറം നൽകുന്നു, ഒരു എയർടെൽ ഉപഭോക്താവ് ആയിരിക്കുകയെന്നാൽ കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നു. എയർടെൽ ഇൻസൈഡറിലൂടെ, ഉപഭോക്താക്കൾക്ക് അവരുടെ നിത്യജീവിതത്തിൽ ഉപയോഗിക്കാനും ആസ്വദിക്കാനും കഴിയുന്ന 30,000 രൂപയിൽ അധികം മൂല്യമുള്ള അനുഭവങ്ങളും ബ്രാൻഡുകളും ലഭിക്കുന്നു.


എയർടെൽ ഇൻസൈഡറിന് പിന്നിലെ ആശയം ലളിതമാണ്: ഒരു എയർടെൽ ഉപഭോക്താവാകുന്നതിലൂടെ ആശയവിനിമയ സൗകര്യത്തിന് പുറമെ അധിക നേട്ടങ്ങളും ലഭിക്കണം. ഡ്യുവോലിംഗോയിലൂടെ പുതിയൊരു ഭാഷ പഠിക്കുകയാകട്ടെ, ക്രോമയിൽ നിന്നും ഗാഡ്ജെറ്റുകൾ വാങ്ങുന്നതാകട്ടെ, സിനിപോളിസിൽ നിന്നും സിനിമ കാണുന്നതാകട്ടെ, പോക്കറ്റ് എഫ്.എമ്മിലൂടെ സംഗീതം ആസ്വദിക്കുന്നതാകട്ടെ ഉപഭോക്താക്കൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന നേട്ടങ്ങൾ കണ്ടെത്താനാകും.




എയർടെൽ ഇൻസൈഡറിൽ എന്താണുള്ളത്‌?


വിഭാഗം

ബ്രാൻഡുകൾ

നേട്ടങ്ങൾ

പഠനവും സബ്‌സ്‌ക്രിപ്ഷനുകളും

ഡുവോലിംഗോ

12 മാസത്തേക്ക് സൂപ്പർ ഡുവോലിംഗോ (3120 രൂപയുടെ മൂല്യം)


ഷോപ്പിങും ഗാഡ്ജറ്റുകളും

ക്രോമ

ക്രോമയിലൂടെ/ആപ്പിളിലൂടെ

ഐഫോൺ 15/16/17 വേരിയന്റുകൾക്ക് 23,000 രൂപ ലാഭിക്കാം


വിനോദം

പോക്കറ്റ്എഫ്എം

3 മാസത്തേക്ക് പോക്കറ്റ്എഫ്എം പ്രീമിയം

സിനിപോളിസ്‌

ടിക്കറ്റ് ഓഫർ: 2 സിനിമ ടിക്കറ്റുകൾ വാങ്ങൂ, 1 ഫ്രീയായി നേടൂ (150 രൂപ വരെ വിലക്കിഴവ്)

ഭക്ഷണ, പാനീയ ഓഫറുകൾ: എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമായി 1,500 രൂപയോ അതിൽ കൂടുതലോ ഉള്ള എഫ്എൻബിക്ക് 300 രൂപ കിഴിവ്‌


ആരോഗ്യവും വെൽനസും

അപ്പോളോ 24X7

6 മാസത്തേക്ക് അപ്പോളോ സർക്കിൾ അംഗത്വം

* ക്രോമ ഓഫർ തിരഞ്ഞെടുത്ത ഐഫോൺ മോഡലുകൾക്ക് മാത്രമാണ്. എല്ലാ ഓഫറുകളും വ്യക്തിഗത വ്യവസ്ഥകൾക്കും യോഗ്യതകൾക്കും വിധേയം



നിലവിൽ ലഭ്യമായിട്ടുള്ള എല്ലാ ഓഫറുകളും റെഡീം ചെയ്ത് 30,000 രൂപയിൽ അധികമുള്ള റിവാർഡുകൾ ഉപഭോക്താക്കൾക്ക് അൺലോക്ക് ചെയ്യാം. പുതിയ കാര്യങ്ങൾ പഠിക്കുന്നത് മുതൽ ഗാഡ്ജെറ്റുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനും, അടുത്ത അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്നതിനും, പുറത്തുപോയി ഭക്ഷണം ആസ്വദിക്കുന്നതിനും വരെ, ഉപഭോക്താക്കൾക്ക് അവരുടെ ദൈനംദിന ചെലവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ എയർടെൽ ഇൻസൈഡർ കൂടുതൽ അവസരങ്ങൾ നൽകുന്നു.


ഇത് ഉപയോഗിച്ചു തുടങ്ങാൻ വളരെ എളുപ്പമാണ്. യോഗ്യരായ എയർടെൽ മൊബൈൽ, എയർടെൽ ഹോം ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പിൽ 'എയർടെൽ ഇൻസൈഡർ' എന്ന ഭാഗം സന്ദർശിച്ച് ലഭ്യമായ ഓഫറുകൾ പരിശോധിക്കാം. താൽപ്പര്യമുള്ള ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാനും ഓഫർ നിബന്ധനകൾക്കനുസരിച്ച് അവ റെഡീം ചെയ്യാനും സാധിക്കും.


ലിങ്ക്ഡ്ഇൻ പ്രീമിയം സബ്സ്‌ക്രിപ്ഷനുകൾ, ഈസിഡൈനർ, മേക്ക്മൈട്രിപ്പ് അംഗത്വങ്ങൾ തുടങ്ങിയ നേട്ടങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനായി എയർടെൽ ഇൻസൈഡർ മുമ്പ് പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ചിരുന്നു. എയർടെൽ ഇൻസൈഡർ പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ ബ്രാൻഡുകളെയും ഓഫറുകളെയും തുടർന്നും കൊണ്ടുവരും; ഇതിലൂടെ ഉപഭോക്താക്കൾക്കായി ധാരാളം ആനുകൂല്യങ്ങൾ ലഭ്യമാകും. ഉപഭോക്തൃബന്ധത്തിന് കൂടുതൽ മൂല്യം നൽകാനും, എയർടെല്ലുമായുള്ള ബന്ധം ഒന്നിലധികം രീതികളിൽ നേട്ടങ്ങൾ നൽകുന്നതാക്കി മാറ്റുന്നതിനുമുള്ള എയർടെല്ലിന്റെ മറ്റൊരു ചുവടുവെപ്പാണിത്.


Follow us on :

More in Related News