Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 20:03 IST
Share News :
ചാവക്കാട്:നഗരസഭയുടെ ആകാശപ്പറവകൾ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും അധ്യാപകർക്കും അനധ്യാപകർക്കുമുള്ള ആദരവും സംഘടിപ്പിച്ചു.എൻ.കെ.അക്ബർ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ റീഹാബിലിറ്റേഷൻ സെന്റർ ടീച്ചർ ഗൗതമി സ്വാഗതം ആശംസിച്ചു.ചാവക്കാട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഷീദ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,31-ാം വാർഡ് കൗൺസിലർ എം.ആർ.രാധാകൃഷ്ണൻ,രണ്ടാം വാർഡ് കൗൺസിലർ ശ്രീജി സുഭാഷ്,സിഡിഎസ് മെമ്പർ സെക്രട്ടറി എ.വി.സംഗീത,ഐസിഡിഎസ് സൂപ്പർവൈസർ വി.വി.ദീപ,ജില്ലാ മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ ആദർശ് പി.ദയാൽ,രക്ഷാകർതൃ പ്രതിനിധി റൈഹാനത്ത് തുടങ്ങിയവർ സംസാരിച്ചു.സിഡിഎസ് ചെയർപേഴ്സൺ ജീന രാജീവ് നന്ദി പ്രകാശിപ്പിച്ചു.പ്രവേശനോത്സവത്തോടൊപ്പം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും,സെന്ററിലെ അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.