Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദ്യുതി 2026' അഗ്നിരക്ഷാ പരിശീലനം.

28 Mar 2026 11:52 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: മദർ തെരേസ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ (MTCTE) സംഘടിപ്പിച്ച നാലു ദിവസത്തെ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് " ദ്യുതി 2026" ൽ ഫയർ ആൻഡ് റെസ്ക്യൂ & ബേസിക് ലൈഫ് സപ്പോർട്ട് എന്നീ വിഷയത്തിൽ അവബോധ വർക്ക്ഷോപ്പ് നടത്തി. 

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.


അവിചാരിതമായി ഉണ്ടാകുന്ന തീപിടുത്ത സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രായോഗിക അഗ്നിശമന മാർഗങ്ങൾ, മനുഷ്യനിർമ്മിത ദുരന്തങ്ങൾ ഇല്ലാതാക്കുവാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. 

ഗ്യാസ് ചോർച്ചയുണ്ടായാൽ സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളും വൈദ്യുത ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗ രീതികളും വിശദമായി പ്രതിപാദിച്ചു. 

വിവിധതരം അഗ്നിശമനോപകരണങ്ങൾ ഉപയോഗിക്കുന്നതിനും അത്യാവശ്യഘട്ടങ്ങളിലെ ജീവൻ രക്ഷാപ്രവർത്തനമായ സിപിആർ നൽകുന്നതിലും പ്രായോഗിക പരിശീലനവും നൽകി. 

ജോവാന ജോൺസൺ ചടങ്ങിന് സ്വാഗതം പറഞ്ഞു. ക്യാമ്പ് കോഡിനേറ്റർ നഫീസ ശബ്നം, സ്റ്റുഡൻസ് കോഡിനേറ്റർ അശ്വിനി പി.സി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ അധീന തെരേസ ജോർജ് നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News