Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2026 11:17 IST
Share News :
കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെൻ്റ് കൗൺസിലിൻ്റെ (എൻ.സി.ഡി.സി) നേതൃത്വത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. Phonetics Pulse എന്ന വിഷയത്തിൽ ശ്രീമതി. ഷിഫാന ബാനു (എഡ്യൂക്കേഷനൽ കോച്ച്) ക്ലാസ് എടുക്കും.
ശബ്ദങ്ങൾ ശരിയായി കേൾക്കാനും ഉച്ചരിക്കാനും സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട രീതിയാണ് ഫോണട്ടിക്സ്. വാക്കുകൾ ശരിയായി പറയാനും മറ്റുള്ളവർ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് ഇംഗ്ലീഷ് പോലുള്ള ഭാഷകൾ പഠിക്കുമ്പോൾ, phonetics അറിയുന്നത് സംസാരത്തിൽ ആത്മവിശ്വാസം വർധിപ്പിക്കും. കൂടാതെ ശരിയായ ഉച്ചാരണം ഉണ്ടെങ്കിൽ നമ്മുടെ കമ്മ്യൂണിക്കേഷൻ കൂടുതൽ വ്യക്തവും ഫലപ്രദവുമാകും. അതുകൊണ്ട് ഭാഷ പഠനത്തിൽ Phonetics Pulse വളരെ പ്രധാനപ്പെട്ടതാണ്.
എൻ.സി.ഡി.സി അദ്ധ്യാപകരായ ബിന്ദു സരസ്വതി ഭായ്, പി.ആനന്ദി എന്നിവർ വെബിനാറിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9288026146.
Follow us on :
More in Related News
Please select your location.