Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2026 23:19 IST
Share News :
സൊഹാർ: ബാത്തിന മേഖലയിലെ ക്രിക്കറ്റ് ക്ലബ് ആയ സഹം ചലഞ്ചേർസ് വിഷു ആഘോഷവും സദ്യയും ഒരുക്കി.
സഹം സനായ ഫാം ഹൌസിൽ നടന്ന പരിപാടിയിൽ ക്രിക്കറ്റ് ക്ലബ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
ഓരോ കുടുംബങ്ങളിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന വിഷു സദ്യ വിളമ്പി കൊണ്ട് ഈ വർഷത്തെ വിഷു ആഘോഷം കൊണ്ടാടി.
കുട്ടികളും വനിതകളും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണക്കളികളും അന്താക്ഷരിയും പരിപാടിക്ക് മാറ്റ് കൂട്ടി.
വിവാഹം കഴിഞ്ഞു പതിനഞ്ചു വർഷം പിന്നിട്ട സഹം ചലൻജേഴ്സ് ആദ്യ കാല സെക്രട്ടറി ഷംസീർ അഞ്ചരക്കണ്ടിയുടെ വിവാഹ വാർഷിക ദിനം കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചു.
ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച പരിപാടി രാത്രി 10 മണിക്ക് അവസാനിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വരുടെ കൂട്ടായ്മതന്നെ ഹൃദയമായ ഒരു വിഷു കൂട്ടായ്മയാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു
സഹം ചലഞ്ചേഴ്‌സ് സെക്രട്ടറി ജംഷീർ റഹ്മാൻ സ്വാഗതം പറഞ്ഞു ആരംഭിച്ച പരിപാടിയിൽ
ദിലീപ്, ഷംസീർ, സാജിദ്, ശാദു, മനീഷ്, ശരത്, കൂടാതെ മറ്റു ടീം അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. പ്രസിഡണ്ട് സുഭാഷ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.