Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2026 18:27 IST
Share News :
എസ്എസ്എൽസി ഹിന്ദി പരീക്ഷ
വിദ്യാർഥികൾക്ക് ആശ്വാസം. പരീക്ഷ കഴിഞ്ഞ കുട്ടികളുടെ മുഖത്ത് പുഞ്ചിരി പ്രകടമായിരുന്നു. ക്ലാസുകളിൽ സ്ഥിരമായി ചെയ്ത് ശീലിച്ച മാതൃകയിലുള്ള ചോദ്യങ്ങൾ തന്നെയാണ്
പരീക്ഷയ്ക്ക് ചോദിച്ചത് എന്നത് പരീക്ഷ കുട്ടികൾക്ക് എളുപ്പമാക്കി. കൂടാതെ മോഡൽ പരീക്ഷയേക്കാളും കുറച്ചു കൂടി ലളിതമായ രീതിയിലുള്ള ചോദ്യങ്ങളായിരുന്നതിനാൽ എല്ലാ തലത്തിലുള്ള കുട്ടികൾക്കും പ്രയാസം കൂടാതെ ഉത്തരം എഴുതാൻ സാധിക്കും.
ശരാശരിക്കാർക്കും ശരാശരിക്ക് മുകളിലുള്ളവരെയും ഏറെക്കുഴക്കാതെ ഉയർന്ന ഗ്രേഡ് വാങ്ങാൻ സാധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ആയതിനാൽ എ പ്ലസ്സ് നേടുന്ന കുട്ടികളുടെ എണ്ണം വർധിക്കുമെന്നതിൽ സംശയമില്ല.
40 മാർക്കിന്റെ ചോദ്യങ്ങൾക്ക്ആകെ 12 പാoങ്ങളാണ് ഉള്ളത് ഇതിൽ 8
പാഠങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ ചോദിച്ചത് കൂടാതെ 4 മാർക്കിൻ്റെ പാo ഭാഗത്തിന് പുറത്തുള്ള ചോദ്യങ്ങളും.
1, 2 ചോദ്യങ്ങൾ മൂന്നാമത്തെ പാoമായ
റൈൻ ബസേരെ 'എന്ന പാഠഭാഗത്തിൽ നിന്നാണ്.ഒന്നാമത്തെ ചോദ്യം ഏതൊരു കുട്ടി കുട്ടിക്കും വളരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
രണ്ടാമത്തെ 2മാക്കിൻ്റെ ചോദ്യം ശരാശരി ക്കാർക്കു പോലും എഴുതാൻ കഴിയുന്ന തരത്തിലാണ്.
3, 4, എന്നീ ചോദ്യങ്ങൾ ,ദില്ലീ മെ ഉനീംദെ ' എന്ന പാഠഭാഗത്തിൽ നിന്നാണ്. 5 മാർക്ക് ചോദ്യങ്ങൾ. ഇതിൽ മൂന്നാമത്തെ ചോദ്യം സഹീ വികൽപ് ചുൻ കർ ലിഖേ -
ബുദ്ധിമുട്ടില്ലാതെ കുട്ടികൾ എഴുതും. നാലാമത്തെ ചോദ്യംപട്കഥ കുട്ടികൾക്ക് 4 മാർക്ക് ഉറപ്പിക്കാവുന്നതാണ്.
ചെയ്ത് ശീലച്ച പട് കഥ അല്ലെങ്കിൽ കൂടി സന്ദർഭം പ്രയാസപ്പെടുത്തുന്നതല്ല.
5, 6, ചോദ്യങ്ങൾ
ഖിഡ്കി എന്ന ലഘുകഥയിൽ നിന്നുമാണ് .5 മാർക്ക്
ഇതിൽ അഞ്ചാമത്തെ ചോദ്യത്തിൻ്റെ ഉത്തരം കുട്ടികൾക്ക് സംശയമില്ലാതെ എഴുതാം. ആറാമത്തെ
ചോദ്യവും ലളിതമാണ് 3 മാർക്ക് ശരാശരിക്ക് താഴെയുള്ളവർക്കും 3 മാർക്ക് ഉറപ്പിക്കാം.
7, 8
ചോദ്യങ്ങൾ വൈറ്റ് ക്യാപ്പ് എന്ന പാഠത്തിൽ നിന്നാണ്. 6 മാർക്ക്
ഏഴാമത്തെ ചോദ്യത്തിൻ്റെ 2 മാർക്ക് ചോദ്യം ഉത്തരം പേരഗ്രാഫിൽ നിന്നും കുട്ടികൾക്ക് കണ്ടെത്തി എഴുതാൻ കഴിയും.എട്ടാമത്തെ ചോദ്യം 4 മാർക്കിൻ്റെ ചോദ്യമാണ്. സംഭാഷണം തയ്യാറാക്കൽ തെരഞ്ഞെടുത്തെഴുതാൻ അവസരമുള്ള ചോദ്യം
ആരെയും പ്രയാസപ്പെടുത്തിക്കാണില്ല.
ഒമ്പതാമത്തെ ചോദ്യം 2 മാർക്കിന് ദോഹയിൽ നിന്നുമാണ്. റഹീമിൻ്റെ ദോഹ. ഈ 2 മാർക്കും ശരാശരി ക്കാർക്കു പോലും ഉറപ്പിക്കാം.
10,11 ചോദ്യങ്ങൾ പരീലഡ്കി എന്ന പാഠത്തിൽ നിന്നാണ് 5 മാർക്ക് പത്താമത്തെ വിശേഷൺ ശബ്ദ് പേരഗ്രാഫ് വായിച്ചാൽ തന്നെ എടുത്തെഴുതാൻ കഴിയും.പതിനൊന്നാമത്തെ ഹർമൻ്റെ ഡയറിയും, ഹർമൻ അമ്മയ്ക്ക് എഴുതുന്ന കത്തും അതിൽ ഒന്ന് തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരവും ആശ്വാസം നൽകുന്നതാണ്.
12, 13 ചോദ്യങ്ങൾ ഗലീലിയോ എന്ന പാo ഭാഗത്തിൽ നിന്നാണ്. വളരെ എളുപ്പത്തി എഴുതാൻ കഴിയുന്ന 2 മാർക്ക് ചോദ്യത്തിൻ്റെ ഉത്തരം പേരഗ്രാഫിൽ നിന്ന് തന്നെ ലഭിക്കും. അതേപോലെ ശരാശരിക്ക് താഴെയുള്ളവർക്ക് പോലും എഴുതാൻ കഴിയുന്ന തരത്തിലാണ് പതിമൂന്നാമത്തെ പോസ്റ്റർ ചോദ്യം
ചോദ്യം 14 കവിത സിലാബിൻതി ലഡ്കിയാം എന്ന കവിതയുടെ ആശയം എഴുതാനാണ്. തെരഞ്ഞടുത്ത് എഴുതാൻ ടിപ്പണിയും നൽകിയിട്ടുണ്ട്.കവിത പഠിച്ച കുട്ടികൾക്ക് 4 മാർക്ക് ഉറപ്പിക്കാം.
4 കവിതകളും മധുർ
വചൻ ദോഹയുമാണ് ടെക്സ്റ്റ് ബുക്കിൽ ഉള്ളത് ഇതിൽ ഒരു കവിതയിൽ നിന്നു മാത്രമേ ചോദ്യങ്ങൾ ചോദിച്ചിട്ടുള്ളൂ. മറ്റ് കവിതകളായ മേരി ദുനിയാകേ തമാം ബച്ചേ, എക് തിൻക, പൈദൽ ചൽത്താ ഹുഅ ആദ്മി
എന്നിവ പൂർണ്ണമായും ഒഴിവാക്കിയപ്പോൾ 2 മാർക്കിൻ്റെ ദോഹയിൽ നിന്നും ചോദ്യങ്ങൾ ഉൾപ്പെടുത്തി.
15, 16, 17 ചോദ്യങ്ങൾ പാo ഭാഗത്തിന് പുറത്ത് നിന്നാണ് 4 മാർക്കിൻ്റെ ചോദ്യങ്ങൾ.ഈ ചോദ്യങ്ങൾ കിട്ടികളെ കുഴപ്പിക്കാത്ത തരത്തിൽ ലളിത മായിരുന്നു പതിനാറാമത്തെ 2 മാർക്കിൻ്റെ വ്യാകരണ ചോദ്യങ്ങൾ കുട്ടികൾ ക്ലാസ്സിൽ നിന്നും പരിചയപ്പെട്ടതാണ്.15, 17 ചോദ്യങ്ങൾ ശരാശരിക്ക് താഴെയുള്ളവർക്ക് പോലും ഉത്തരം കണ്ടെത്താൻ കഴിയും.
ഈ വർഷത്തെ
ഹിന്ദി പരീക്ഷ
കുട്ടികൾക്ക് ഏറെ സന്തോഷവും ആത്മവിശ്വാസവും നൽകി
തയ്യാറാക്കിയത്:
കെ പി അഷറഫ്
മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരി
Follow us on :
More in Related News
Please select your location.