Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2026 19:28 IST
Share News :
ചാവക്കാട്:ശ്രീലങ്കയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ ജൂജിത്സു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും ഫൈറ്റ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കി,ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ യുവതാരം നബ്ഹാൻ റഷീദിനെ സ്വീകരിക്കാൻ ചാവക്കാട് എംആർആർഎം ഹയർസെക്കൻഡറി സ്കൂൾ മാനേജർ,എം.യു.ഉണ്ണികൃഷ്ണൻ,പ്രിൻസിപ്പൽ എം.ഡി.ഷീബ,പ്രധാനധ്യാപകൻ സുനീഷ് തോമസ്,മുൻ എച്ച്എം സന്ധ്യ,ക്ലാസ് ടീച്ചർ എ.വി.ശ്രീജ,അനധ്യാപക പ്രതിനിധി എൻ.വി.മധു,പിടിഎ പ്രസിഡന്റ് സിറാജ് എന്നിവരടങ്ങിയ സംഘം,സ്കൂളിനെ പ്രതിനിധീകരിച്ച് തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തി പൂച്ചെണ്ട് നൽകി പൊന്നാട അണിയിച്ച് നബ്ഹാനെ സ്വീകരിച്ചു.എംആർ ആർഎംഎച്ച്എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് നബ്ഹാൻ റഷീദ്.ഏപ്രിൽ 11,12 തിയ്യതികളിളായി ശ്രീലങ്കയിൽ വച്ച് നടന്ന സൗത്ത് ചാമ്പ്യൻഷിപ്പിൽ 18 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ നബ്ഹാൻ ഉൾപ്പെടെയുള്ള താരങ്ങൾ മെഡലുകൾ വാരിക്കൂട്ടി ഇന്ത്യയ്ക്ക് അഭിമാനമായി.ഒരുമനയൂർ വലിയകത്ത് റഷീദിന്റെയും ഗുരുവായൂർ പഞ്ചാരമുക്ക് മുസ്ലിം വീട്ടിൽ നസീമയുടെയും മകനായ നബ്ഹാൻ റഷീദ് ചാവക്കാട് എം.ആർ.ആർ.എം സ്കൂളിൽ നിന്ന് ഈ വർഷമാണ് പത്താം ക്ലാസ് പൂർത്തിയാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.