Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചു; നവജാത ശിശുവിന്റെ മൃതദേഹം കട്ടിലിനടില്‍നിന്ന് കണ്ടെടുത്തു.

18 Apr 2026 20:45 IST

santhosh sharma.v

Share News :

വൈക്കം: അമിതരക്തസ്രാവമുണ്ടായ നിലയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ കുഞ്ഞിനെ മരിച്ച നിലയില്‍ വീട്ടില്‍ നിന്നും കണ്ടെത്തി. ആശുപത്രിയിലെത്തി വൈദ്യസഹായം തേടാതെ വീട്ടില്‍ പ്രസവിച്ചതിനും കുഞ്ഞിന്റെ മരണവുമായി യുവതിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്നുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു വരികയാണെന്നും കടുത്തുരുത്തി എസ്.എച്ച്.ഓ. ഡി. രജീഷ്‌കുമാര്‍ പറഞ്ഞു. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. ചികിത്സയിലുള്ള യുവതിയില്‍നിന്നും വിശദമായി മൊഴിയെടുക്കണം. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എസ്.എച്ച്.ഓ. അറിയിച്ചു. രക്തസ്രാവത്തെ തുടര്‍ന്ന് അവശതയിലുള്ള യുവതിയെ തുടര്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മരിച്ച നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഞായറാഴ്ച നടക്കും. കടുത്തുരുത്തി വെള്ളാശേരി സ്വദേശിനിയായ യുവതിയെയാണ് ശനിയാഴ്ച വൈകിട്ട് നാലോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ അമിതരക്തസ്രാവമുണ്ടായ നിലയയില്‍ ആംബുലന്‍സില്‍ എത്തിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളാണ് യുവതിയ്ക്കുള്ളതെന്ന് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയധികൃതര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം യുവതിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയില്‍നിന്ന് മരിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തിയത്. പൂര്‍ണ ആരോഗ്യവാനായ 3.1 കിലോ തൂക്കമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. വിവാഹിതയും നാല് കുട്ടികളുടെ മാതാവുമാണ് 36 കാരിയായ യുവതി.

Follow us on :

More in Related News