Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2025 20:22 IST
Share News :
ഗുരുവായൂർ: സമൂഹം നന്നാവണമെങ്കില്‍ വ്യക്തികളില്‍ നിന്നുതന്നെ തുടക്കം കുറിക്കണമെന്നും ജീവിതത്തില്‍ നന്മകള്‍ ഉള്‍ക്കൊള്ളാതെ മറ്റുള്ളവരോട് സാരോപദേശം നടത്തിയിട്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും സ്വയം നന്നാവുക എന്നതാണ് നമ്മുടെ ആദ്യ പാഠമെന്നും നല്ല വ്യക്തികളെ സൃഷ്ടിച്ച് നല്ല സമൂഹത്തെ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എസ്.നിസാമുദ്ദീൻ പറഞ്ഞു.ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗുരുവായൂർ ചാപ്റ്റർ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ഷിഫാസ് മുഹമ്മദാലി അധ്യക്ഷത വഹിച്ചു.അൻസാരി ഗ്രൂപ്പ് ചെയർമാൻ കെ.വി.ബഷീർ,ഗുരുവായൂർ നഗരസഭ കൗൺസിലർ കെ.പി.ഉദയൻ,കെ.കെ.അഫ്സൽ,കൺവീനർ കെ.യു.സലീം മുഹമ്മദ്, അബ്ദുല്ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു.അഡ്വ.ഷീബ ഫൈസൽ,ഹബീബ്,അബ്ദുൽ ലത്തീഫ്,അബ്ദുൽ ജലീൽ,പി.കെ.അബ്ദു,എം.പി.ഹുസൈൻ,ഷംസിയ,ലത്തീഫ്,ലീന,സുബൈദ ടീച്ചർ,ജംഷീറ,ഷാനിബ,ഹൈറുന്നിസ,സാബിറ എന്നിവർ നേതൃത്വം നൽകി.ട്രസ്റ്റ് രക്ഷാധികാരി കെ.വി.ഇസ്മായിലിന്റെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റുകൾ,പഠനോപകരണങ്ങൾ,പെരുന്നാൾ കിറ്റുകൾ എന്നിവ വിതരണം ചെയ്തു.
Follow us on :
Tags:
Please select your location.