Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2025 20:58 IST
Share News :
മുക്കം:'അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്'എന്ന മുദ്രാവാക്യം ഉയർത്തി
മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായിമാവൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിൻ്റെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന പഞ്ചായത്ത് സമ്മേളനം വെള്ളിയാഴ്ച്ച സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അരാഷ്ട്രീയത്തിനും നിരോധിത ലഹരി ഉൽപ്പന്നങ്ങൾക്കും വ്യാപകമായി കീഴ്പ്പെടുന്ന പുതു തലമുറയിൽ നേരിൻ്റെ ദിശാബോധം സൃഷ്ടിക്കുകയും ഭരണകൂടങ്ങളുടെ അനീതിയെ ചെറുക്കുകയും രാജ്യത്തിൻ്റെ അഖണ്ഡതയും പൈതൃകവും പരസ്പര വിശ്വാസവും സംരക്ഷിക്കുകയും ചെയ്യുകയാണ് മുസ്ലീം യൂത്ത് ലീഗിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രതിജ്ഞ.സമ്മേളനത്തിൻ്റെ ഭാഗമായി യൂണിറ്റ് സംഗമങ്ങൾ,ലഹരിയെന്ന വൻ വിപത്തിനെ ഗോളടിച്ചു ഒന്നിച്ചു തടയാം എന്ന ലക്ഷ്യത്തിൽ ഷൂട്ടൗട്ടും മതത്തിൻ്റെയും ജാതിയുടേയും പേരിൽ മനുഷ്യ മനസ്സുകളിൽ വിള്ളൽ സൃഷ്ടിക്കുന്ന ഫാസിസത്തെ തടക്കുക എന്ന ലക്ഷ്യത്തിൽ പാട്ട് വണ്ടിയും
വാഹന ജാഥ, കമ്പവലി തുടങ്ങിയ അനുബന്ധ പരിപാടികളും ഇതിനോടകം സംഘടിപ്പിക്കുകയുണ്ടായി.
സെപ്തംബർ 26 വെള്ളിയാഴ്ച്ചയാണ് യുവജന റാലിയും സമാപന സമ്മേളനവും നടക്കുക.
മാവൂർ പാറമ്മൽ നിന്നും ആരംഭിക്കുന്ന യുവജന റാലിയിൽ നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുക്കും,
ശേഷം മാവൂർ ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് നടക്കുന്നസമാപന സമ്മേളനത്തോടെ പരിപാടികൾ സമാപിക്കും.
സമാപന സമ്മേളനം മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം നിർവ്വഹിക്കും.
എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് മുഖ്യ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ
സ്വാഗത സംഘം ചെയർമാൻ എൻ പി അഹമ്മദ്,ജനറൽ കൺവീനർ കെ എം മുർതാസ്,പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ ലത്തീഫ് മാസ്റ്റർ,
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ,നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി ടി ശരീഫ്,
പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ ഉസ്മാൻ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
 
                        Please select your location.