Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2025 13:05 IST
Share News :
കാലം മാറുമ്പോൾ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാറും, പക്ഷേ തലസ്ഥാനനഗരത്തിൻ്റെ ചോര മണക്കുന്ന വഴികളിൽ സത്യവും അതിജീവനവും തമ്മിലുള്ള പോരാട്ടം തുടരുന്നു.
ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി ( യു എസ് എ ) എന്നിവർ ചേർന്ന് നിർമ്മിച്ച ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം "അങ്കം അട്ടഹാസം" ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഗോകുൽ സുരേഷ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് വീഡിയോ റിലീസായത്.
"കാക്കേ കാക്കേ കൂടെവിടെ...... കൂട്ടിനകത്തൊരു കുഞ്ഞില്ലേ....." എന്ന പോപ്പുലറായ വരികളിൽ തുടങ്ങുന്ന ഗാനത്തിൻ്റെ ഈണം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിൻ്റെ സംഗീതം ശ്രീകുമാർ വാസുദേവും രചന ദീപക് നന്നാട്ട്കാവുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാരാജൻ, സിബി തോമസ്, നോബി, കിച്ചു (യുഎസ്എ), കുട്ടി അഖിൽ, അമിത്ത്, സ്മിനു സിജോ, ദീപക് ശിവരാജൻ എന്നിവരും കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണ് നായിക.
ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ളയിസ് എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫിക്കു പിന്നിൽ.
ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, എഡിറ്റിംഗ്, കളറിംഗ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞാറമൂട്, കല- അജിത് കൃഷ്ണ, ചമയം - സൈജു നേമം, കോസ്റ്റ്യും - റാണ പ്രതാപ്, ബിജിഎം-ആൻ്റോ ഫ്രാൻസിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസൈൻസ് - ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ് - ജിഷ്ണു സന്തോഷ്, പിആർഓ - അജയ് തുണ്ടത്തിൽ .........
Follow us on :
Tags:
More in Related News
Please select your location.