Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം ഭാരത് ഭവൻ മണ്ണരങ്ങിൽ പ്രേംനസീർ കവല

08 Jan 2026 22:44 IST

AJAY THUNDATHIL

Share News :


തിരുവനന്തപുരം: പ്രേംനസീറിൻ്റെ 37-ാം ചരമവാർഷികം പ്രേംനസീർ സുഹൃത് സമിതി പാളയം ജിടെക് എഡ്യൂക്കേഷൻ സെൻ്ററുമായി സഹകരിച്ച് നിത്യഹരിതം സർഗ്ഗവസന്തമെന്ന പേരിൽ ജനുവരി 11 മുതൽ 15 വരെ തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ സംഘടപ്പിക്കുന്നു. ശാർക്കര ദേവി ക്ഷേത്രത്തിൻ്റെ മാതൃകയിൽ രൂപകൽപ്പന ചെയ്ത പ്രേംനസീർ കവലയെന്ന വേദിയിൽ പഴയ സിനിമാ ടാക്കീസ്, ചായ പീടിക, ബാലുവിൻ്റെ ബോഞ്ചിക്കട, വായനശാല, ബാർബർഷോപ്പ്, തപാൽ പെട്ടി, ഗ്രാമ ചന്ത, സൈക്കിൾ യജ്ഞം , റിക്കാർഡ് ഡാൻസ്, സാഹസിക പ്രകടനം, ലേലം വിളി എന്നിവ ആസ്വദിക്കാം. കൂടാതെ എല്ലാ ദിവസവും വിവിധ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. ഭാരത് ഭവൻ, എയ്റോ സീസ് കോളേജ് ഓഫ് ഏവിയേഷൻ, അണ്ടൂർക്കോണം റിപ്പബ്ളിക് ലൈബ്രറി എന്നിവരും പ്രേംനസീർ കവലയിൽ സഹകരിക്കുന്നു. ജനുവരി 11 ന് വൈകുന്നേരം 5 ന് അനുസ്മരണ സമ്മേളനവും, പ്രദർശന ഉൽഘാടനവും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. ജയചന്ദ്രൻ നായർ നിർവ്വഹിക്കും. എം.എം. ഹസ്സൻ അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ പ്രേം നസീർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്ക്കാരം നടൻ ലാലു അലക്സിനും, സംവിധാന ശ്രേഷ്ഠ പുരസ്കാരം തുളസിദാസിനും, സഹകരണ ബാങ്കിംഗ് ശ്രേഷ്ഠ പുരസ്ക്കാരം കോഡൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പാലൊളി

അബ്ദുൾ റഹ്മാനും, കഥാപുരസ്കാരം ശിവകൈലാസിനും സാമൂഹ്യ സേവന പുരസ്ക്കാരം മലയിൻകീഴ് പ്രേമനും സമർപ്പിക്കുമെന്ന് ജൂറി ചെയർമാൻ സംവിധായകൻ ടി.എസ്.സുരേഷ് ബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമാപന ദിവസമായ ജനുവരി 15 ന് വൈകുന്നേരം 6 മണിക്ക് സെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്ക്കാരങ്ങൾ സമർപ്പി ക്കും. വാർത്താ സമ്മേളനത്തിൽ ജൂറി മെമ്പർമാരായ വഞ്ചിയൂർ പ്രവീൺ കുമാർ, വിനോദ്, സബീർ തിരുമല സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News