Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മതമൈത്രി സംഗീതജ്ഞൻ്റെ 28-ാമത് പുതുവത്സര സംഗീതോത്സവം അരങ്ങേറി

12 Jan 2026 07:45 IST

AJAY THUNDATHIL

Share News :



തിരുവനന്തപുരം: പ്രമുഖ മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബുവും ശിഷ്യരും നടത്തി വരുന്ന പുതുവത്സര സംഗീതോത്സവം അതിൻ്റെ ഇരുപത്തിയെട്ടാം വർഷം അരങ്ങേറി. ഓരോ വർഷവും ഓരോ മൃദംഗവിദ്വാന്മാർ കച്ചേരിക്ക് മൃദംഗം വായിക്കുന്നു എന്നുള്ളത് ഈ സംഗീതോത്സവത്തിന്റെ പ്രത്യേകതയാണ്. ഇരുപത്തിയെട്ടാമത് വർഷം മൃദംഗം വായിച്ചത് വെൺകുളം മനേഷ് ആണ്. വയലിൻ ശ്രീമതി മഞ്ജുള രാജേഷ്, ഘടം അഞ്ചൽ കൃഷ്ണയ്യർ, ഗഞ്ചിറ ഗൗതം കൃഷ്ണ കൂടെ പാടിയത് ശിഷ്യരായ ഇഷാൻ ദേവ്, ദീക്ഷ് ഭാരത് ഭവൻ ഹൈക്യു ഹാളിൽ രാവിലെ 6:30 ന് സംഗീത അർച്ചനകളുടെ ഉദ്ഘാടനം ഡോ കമലാ ലക്ഷ്‌മി നിർവ്വഹിച്ചു. ഇരുപത്തി ഏട്ടാമത് സംഗീതോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം 10.30 ന് കടകംപള്ളി സുരേന്ദ്രൻ എം എൽ എ, അഡ്വ: ജനറൽ കെ പി ജയചന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു, ഡോ പ്രമോദ് പയ്യന്നൂർ, ഡോ ബി അരുന്ധതി, കലാമണ്ഡലം വിമലാ മേനോൻ ഡോ ജാസി ഗിഫ്റ്റ്, ഇഷാൻ ദേവ്, വാർഡ് കൗൺസിലർ സത്യവതി, സ്വാമി അശ്വതി തിരുനാൾ, കൊല്ലം തുളസി, അഖില ആനന്ദ്, എം പി മനീഷ്, തെക്കൻസ്റ്റർ ബാദുഷ, മണക്കാട് രാമചന്ദ്രൻ, പനച്ചമൂട് ഷാജഹാൻ, കലാനിധി ഗീത രാജേന്ദ്രൻ, പ്രഫ ഗായത്രി വിജയ ലക്ഷ്മി, ജയശ്രീ ജയരാജ്‌, പനത്തുറ ബൈജു, ജോളിമസ്, അജിത് പൂജപ്പുര, അനൂപ് പുരുഷോത്ത്, അരുൺ പത്തണൽ, വിജു ശങ്കർ, എം എച്ച് സുലൈമാൻ, സുകു പാൽകുളങ്ങര, അജയ് തുണ്ടത്തിൽ തുടങ്ങി ഇരുപത്തിയെട്ട് കലാ സംസ്ക്കാരിക സാമൂഹിക രാഷ്ട്രീയ പ്രമുഖർ ചേർന്ന് നിർവ്വഹിച്ചു. ഡോ വാഴമുട്ടം ചന്ദ്രബാബു വിന്റെ അറുപതോളം ശിഷ്യർ പാടിയ സംഗീതോത്സവം രാവിലെ ആറു മണി മുതൽ ഒരു മണി വരെ നീണ്ടുനിന്നു.......

Follow us on :

More in Related News