Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് പി വെങ്കിടേഷ് സ്മൃതി പ്രേംനസീർ സുഹൃത് സമിതി ആചരിച്ചു

16 Feb 2026 09:38 IST

AJAY THUNDATHIL

Share News :



തിരു: മൺമറഞ്ഞ സംഗീതജ്ഞൻ എസ്.പി. വെങ്കിടേഷിൻ്റെ അനുസ്മരണം പ്രേംനസീർ സുഹൃത് സമിതി ഗായക സംഘം പ്രേംസിംഗേഴ്സ് ആചരിച്ചു. ചന്ദനകാറ്റേ എന്ന ഗാനത്തിൻ്റെ ആലാപനം പിണണി ഗായകൻ അലോഷ്യസ് പെരേര ആലപിച്ച് സ്മൃതി പരിപാടി ഉൽഘാടനം ചെയ്തപ്പോൾ നിറഞ്ഞ സദസ് മെഴുകുതിരി കത്തിച്ച് അതേറ്റ് പാടി. ഞായറാഴ്ച സ്റ്റാച്യു തായ് നാട് ഹാളിൽ നടന്ന ചടങ്ങിൽ സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ മണക്കാട് നസീർ , പ്രേംനസീറിനോടൊപ്പം നിരവധി ചിത്രങ്ങ ളിൽ അഭിനയിച്ച തങ്കയ്യൻ തിരുവട്ടാർ , സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബു, സമിതി ഭാരവാഹികളായ അജിത് കുമാർ, എം.എച്ച്. സുലൈമാൻ, ജയദേവൻ, ഡിക്രൂസ്, റാഹില, സുഗത കൃഷ്ണൻ, ശൈലാ മാലിനി, കവയത്രി ലതിക എന്നിവർ സംബന്ധിച്ചു. എസ്.പി. വെങ്കിടേഷ് ഗാനാലാപന മൽസര വിജയികൾക്ക് സമ്മാന വിതരണവും നടന്നു.

Follow us on :

More in Related News