Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2026 06:51 IST
Share News :
തിരുവനന്തപുരം- കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമിക്കപ്പെട്ട ‘ദ് കേരള സ്റ്റോറി’ എന്ന ചിത്രത്തിനു രണ്ടാം ഭാഗം വരുന്നു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമിച്ചതാണെന്ന് നാം തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടി എന്ന പേരിൽ പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ 'ദ് റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാരെന്നും അദ്ദേഹം പറഞ്ഞു.
Follow us on :
More in Related News
Please select your location.