Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2025 16:12 IST
Share News :
ചാവക്കാട്:ചരിത്ര പ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഉത്രാട പുലരിയിൽ ദേവിക്ക് കാഴ്ച്ചക്കുല സമർപ്പിക്കുന്ന വഴിപാട് നടന്നു.അരിമാവ് കൊണ്ട് അണിഞ് നാക്കില ഇട്ട് മേൽശാന്തി ശ്രീലകത്ത് നിന്നും തെളിയിച്ച് കൊണ്ടുവന്ന കൊടി വിളക്കിൽ നിന്നും മണ്ഡപത്തിലെ വിളക്ക് തെളിയിച്ചതിന് ശേഷമാണ് കാഴ്ച്ചക്കുല സമർപ്പണം നടന്നത്.ക്ഷേത്രം മേൽശാന്തി ശ്രീപതി എമ്പ്രാന്തിരി ആദ്യ കാഴ്ച്ചക്കുല സമർപ്പിച്ചു.തുടർന്ന് ക്ഷേത്ര ഭരണസമിതിക്ക് വേണ്ടി കെ.എം.ഷാജി,മാതൃസമിതിക്ക് വേണ്ടി ധ്യായന്തി ടീച്ചർ,ഡോ.സൂര്യ രാമചന്ദ്രൻ,ടി.സി.ഗിരീഷ്,ഉത്സവാഘോഷ കമ്മിറ്റിക്ക് വേണ്ടി സുരേഷ് പുതുമന,മറ്റും സി.വി.ജയൻ,നാരായണൻകുട്ടി,സേതുമാധവൻ ശ്രീശൈലം തുടങ്ങിയവർ കാഴ്ച്ചക്കുലകൾ സമർപ്പിച്ചു.ചടങ്ങുകൾക്ക് ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി,സെക്രട്ടറി എ.ആർ.ജയൻ,ജോയിന്റ് സെക്രട്ടറി കെ.എം.ഷാജി,ട്രഷറർ കെ.ബി.പ്രേമൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.