Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2025 18:12 IST
Share News :
വൈക്കം: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം വൈക്കം മഹാദേവക്ഷേത്രത്തിൽ സെപ്തംബർ 15 ന് നടക്കും. കർണ്ണാടക സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണകൾ ഉണർത്തുന്ന വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തിലാണ് കോട്ടയം ജില്ലയിലെ സുവർണ്ണജൂബിലി ആഘോഷം. വൈക്കത്ത് നടക്കുന്ന ആഘോഷത്തിന്റെ സ്വാഗത സംഘ രൂപികരണം നാളെ ( ജൂലയ് 19) ഉച്ചക്ക് 2 ന് വൈക്കം ക്ഷേത്രകലാപീഠം ഹാളിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം മനോജ് .ബി. നായരുടെ അദ്ധ്യക്ഷതയിൽ നടക്കും. പാലക്കാട് ചെമ്പൈ ഗ്രാമം, തിരുവനന്തപുരം, കോഴിക്കാട് തളി ക്ഷേത്രം , തൃശൂർ സംഗീത നാടക അക്കാദമി ഹാൾ, ഗുരുവായൂർ ക്ഷേത്രം എന്നിവിടങ്ങളിൽ വച്ച് സുവർണ്ണ ജൂബിലി ആഘോഷം വിപുലമായി നടത്തുന്നതിന് ദേവസ്വം ഭരണസമിതി തിരുമാനമെടുത്തിരുന്നു. സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആഗസ്റ്റ് 17 ന് ചെമ്പൈ ഗ്രാമത്തിൽ തുടക്കം കുറിക്കും.
Follow us on :
Tags:
More in Related News
Please select your location.