Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2026 21:25 IST
Share News :
ചാവക്കാട്:തിരുവത്ര പുത്തൻകടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ഈ സീസണിലെ ആദ്യ കടലാമകൂട് വിരിഞ്ഞിറങ്ങി.ചാവക്കാട് നഗസഭ ചെയർമാൻ എ.എച്ച്.അക്ബർ കടലാമ കുഞ്ഞുങ്ങളെ പുത്തൻകടപ്പുറം കടലിലേക്ക് ഇറക്കിവിട്ട് ഉദ്ഘാടനം നിർവഹിച്ചു.ഡെപ്യൂട്ടി റേഞ്ച്ഓഫീസർ ഗീവർ,പി.എ.സെയ്തുമുഹമ്മദ്,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി.നിധീഷ്,ധനേഷ്,കെ.വി.റൈജോജോയ്,പി.എ.നെസീർ,കെ.കെ.മുബാറക്,കെ.എം.അലി.പി.എ.ഷറഫുദ്ധീൻ,കെ.എ.റൗഫ്,പി.എ.ഫൈസൽ,കെ.എ.ഷംനാദ്,പി.എൻ.ഫായിസ്,പി.എസ്.മുനീർ,പി.എ.നെജീബ്,കെ.എച്ച്.മുജീബ്,പി.എൻ.ഫായിദ്,കെ.മുബാറക് എന്നിവർ പങ്കെടുത്തു.ഡിസംബർ 29-ന് കിട്ടിയ 100 മുട്ടകളിൽ 90 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്.ഡിസംബർ മുതൽ മാർച്ച് മാസം വരെയാണ് കടലാമകൾ മുട്ടയിടാനായി തീരത്തെത്തുന്നത്.37 കടലാമ കൂടുകളിലായി 3757 കടലാമ മുട്ടകളാണ് വിരിയാനുള്ളത്.
Follow us on :
Tags:
More in Related News
Please select your location.