Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടോറസ് ലോറി ഇടിച്ച് കയറി കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു..

03 Oct 2026 12:23 IST

MUKUNDAN

Share News :

ചാവക്കാട്:ടോറസ് ലോറി കയറി കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മണത്തല കണ്ണചന്ദ്രക്കൽ സ്വദേശിനി അമ്മിണി (72) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചാവക്കാട് പുതിയ പാലത്തിന് സമീപം ഇന്ന് രാവിലെ 10.45ഓടെയായിരുന്നു അപകടം. നടന്നുപോവുകയായിരുന്ന അമ്മിണിയുടെ മേൽ ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു. കാലിനും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിലാണ് അമ്മിണി.

Follow us on :

More in Related News