Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2026 19:55 IST
Share News :
കടുത്തുരുത്തി: ഒക്ടോബറില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിലവിലെ റേഷന്‍ വിഹിതത്തിന് പുറമേ സ്‌പെഷല്‍ അരിയും ലഭിക്കും. പിങ്ക്, നീല, വെള്ള, ബ്രൗണ്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിലോഗ്രാമിന് 26 രൂപ നിരക്കില്‍ സ്‌പെഷല്‍ അരി നല്‍കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
പിങ്ക് കാര്‍ഡുടമകള്‍ക്ക് പരമാവധി മൂന്ന് കിലോഗ്രാം അരിയും നീല, വെള്ള, ബ്രൗണ്‍ കാര്‍ഡുടമകള്‍ക്ക് പരമാവധി 10 കിലോഗ്രാം വീതം അരിയുമാണ് ലഭിക്കുക. ഓണക്കാലത്ത് വിതരണം ചെയ്ത സ്‌പെഷല്‍ അരിയുടെ ബാക്കി സ്റ്റോക്കാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഇതിനു പുറമേ, ഈ മാസം വെള്ള കാര്‍ഡുടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ നാല് കിലോഗ്രാം അരി ലഭിക്കും.
സ്‌പെഷല്‍ വിഹിതമായി വെള്ള, നീല കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് 8.70 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ഗോതമ്പും നല്‍കും. അതത് താലൂക്കിലെ സ്റ്റോക്കിന് അനുസരിച്ച് നീല, വെള്ള, ബ്രൗണ്‍ കാര്‍ഡുടമകള്‍ക്ക് നാല് കിലോഗ്രാം വരെ ആട്ടയും ലഭിക്കും. ആട്ടയ്ക്ക് കിലോഗ്രാമിന് 17 രൂപയാണ് വില.
Follow us on :
Tags:
More in Related News
Please select your location.