Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2026 12:30 IST
Share News :
ഗുരുവായൂർ:ഷിർദ്ദി സായി ക്ഷേത്രത്തിലെ ഭണ്ഡാര കവർച്ച കേസിലെ പ്രതി അറസ്റ്റിൽ.നിരവധി മോഷണ കേസുകളിൽ പ്രതിയായ എടക്കഴിയൂർ പഞ്ചവടി പുതുവീട്ടിൽ ബാദിഷ(46)യാണ് അറസ്റ്റിലായത്.ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി.ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം(സെപ്റ്റംബർ) 29-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഗുരുവായൂർ ഷിർദ്ദി സായി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് പ്രതി കവർച്ച ചെയ്ത് കൊണ്ടുപോയത്.തുടർന്ന് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഊർജിതമായി നടത്തിയ അന്വേഷണത്തിനൊടുവിൽ 72 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.മോഷണ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രതി പുറത്തിറങ്ങിയത്.ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.