Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2026 15:50 IST
Share News :
തലയോലപ്പറമ്പ്: ‘ലഹരിയില്ലാത്ത നാളേക്കായി ഇന്ന് കൈകോർക്കാം’ എന്ന സന്ദേശമുയർത്തി ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് വിദ്യാർത്ഥികൾ നാട്ടുകൂട്ടവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ തൂക്കുപാലം പരിസരത്ത് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ നിർവഹിച്ചു. സ്കൂൾ മാനേജർ ടി. ആർ. സുഗുതൻ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടി.ടി ബിജു ചടങ്ങിൽ ഹരിതകർമസേനാ അംഗങ്ങളെ ആദരിച്ചു. ഹയർസെക്കന്ററി പ്രിൻസിപ്പൾ ഇൻചാർജ് എസ്. അഞ്ചു, ഗൈഡ് ക്യാപ്റ്റൻ ഐറീൻ മാത്യൂ തുടങ്ങിയവർ പ്രസംഗിച്ചു. ഗൈഡ് യൂണിറ്റ് ലീഡർമാരായ ആൻ മരിയ ബോസ്കോ, ഗാഥ ഗോപൻ, അക്ഷര ഉദയ്, നദീന അഹമ്മദ്, അമേയ പുഷ്ക്കരൻ , അഞ്ജലി കൃഷ്ണ, ദൃശ്യ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ഗാന്ധിജയന്തി ദിനത്തിൽ പരിസരം വൃത്തിയാക്കുന്നതിന് ഗൈഡുകൾക്ക് നാട്ടുകാരുടെയും അധ്യാപകരുടെയും ഭാഗത്ത് നിന്ന് വലിയ പിന്തുണയും ലഭിച്ചു.
Advt.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.