Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2026 19:45 IST
Share News :
കടുത്തുരുത്തി: വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും സർഗ്ഗാത്മകതയും വളർത്തിയെടുക്കുന്നതിൽ ശാസ്ത്രമേളകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ്. കുറവിലങ്ങാട് സബ്ജില്ലാ ശാസ്ത്രോത്സവം മുട്ടുചിറ സെൻറ് ആഗ്നസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിലെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും അവരെ ഭാവി ശാസ്ത്രജ്ഞരായി വാർത്തെടുക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. ശാസ്ത്ര-സാങ്കേതിക രംഗത്തെ വളർച്ച നാടിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്താൻ പുതിയ തലമുറയ്ക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുട്ടുചിറ ഹോളി ഗോസ്റ്റ് ബോയ്സ് ഹൈസ്കൂൾ, സെന്റ് ആഗ്നസ് ഹൈസ്കൂൾ, സെന്റ് ആഗ്നസ് എൽ.പി. സ്കൂൾ, ഗവ. യു.പി. സ്കൂൾ, ഹോളി ഗോസ്റ്റ് ഫൊറോന പാരിഷ് ഹാൾ എന്നിവിടങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവം ഒക്ടോബർ 5 നാണ് സമാപിക്കുന്നത്. പ്രവൃത്തി പരിചയമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ.ടി. മേള എന്നിവയാണ് പ്രധാന വേദികളിലായി ക്രമീകരിച്ചിരിക്കുന്നത്.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയി ജോർജ് വെട്ടിക്കത്തടം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് ആഗ്നസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിൻജ മാത്യൂസ് സ്വാഗത പ്രസംഗം നടത്തി.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നോബി മുണ്ടക്കൻ, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ജിൻസി എലിസബത്ത്, ജോസ് മൂണ്ടകുന്നേൽ,കുറവിലങ്ങാട് എ.ഇ.ഒ സുനിത റാണി ടി.എസ് എന്നിവരും പി.ടി.എ പ്രസിഡന്റുമാരായ ക്ലിമെന്റ് ലാലു, സെബാസ്റ്റ്യൻ ഫിലിപ്പ് എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സോഷ്യൽ സയൻസ് മേള കൺവീനർ ബിനോയി വർഗ്ഗീസ് കൃതജ്ഞത രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.