Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതിന് ചെളിവെള്ളത്തിൽ രാഷ്ട്രീയം കലർത്തുന്ന പ്രതിപക്ഷത്തിന്റെ കൗൺസിലിലെ നാടകം അപഹാസ്യം...

20 Jun 2025 20:39 IST

MUKUNDAN

Share News :

ചാവക്കാട്:ഇന്ന് നടന്ന കൌൺസിൽ യോഗത്തിൽ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചു പ്രതിപക്ഷ ബഹളം.വെള്ളക്കെട്ട് രൂക്ഷമായ എല്ലാ പ്രദേശങ്ങളിലും ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജപ്രശാന്തും, ഉത്തരവാദപ്പെട്ട എല്ലാ ജനപ്രതിനിധികളും പോകുകയും അവിടെ ജനങ്ങളുടെ ദുരിതം മനസ്സിലാക്കി കൊണ്ട് കൃത്യമായി ഇടപെടുകയും മാറ്റി താമസിപ്പിക്കേണ്ടവരെ നഗരസഭ സംവിധാനം ഉപയോഗപെടുത്തി സർക്കാർ ഷെൽട്ടറിലേക്ക് മാറ്റുകയും,അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്തിട്ടുണ്ട്.നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്നായി 17 കുടുംബങ്ങളിൽ നിന്നും മൊത്തം 59 പേർ ഇപ്പോൾ ഷെൽട്ടറിൽ താമസിക്കുന്നുണ്ട്.കൂടാതെ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുകയും ചെയ്തിട്ടുണ്ട്.ഇപ്പോൾ കാലവർഷം വളരെ നേരത്തെ എത്തിയ സാഹചര്യത്തിലും,കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിലും ആവശ്യമായ എല്ലാ പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും രാത്രിയോ പകലോ എന്നില്ലാത് പൂർണ്ണ സമയമെടുത്തുകൊണ്ട് തന്നെ ചെയ്തിട്ടുണ്ട്.വസ്തുത ഇതായിരിക്കെ ദുരിതം അനുഭവിക്കുന്നവരെ ഒറ്റക്കെട്ടായി നിന്ന് സഹായിക്കുന്നതിന് പകരം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരം സാഹചര്യം മുതലെടുക്കുന്ന യുഡിഎഫിന്റെ നെറികെട്ട രാഷ്ട്രീയം പൊതുജനം തിരിച്ചറിയുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.


Follow us on :

More in Related News