Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 22:50 IST
Share News :
തലയോലപ്പറമ്പ്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയ്ക്ക് ദിശാ ബോധം നൽകിയ ഭരണ കർത്താവുമായ
ഡോ. മൻമോഹൻസിംഗിൻ്റെ വേർപാടിൽ അനുശോചിച്ച് തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുസ്മരണ സമ്മേളനം നടത്തി. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടത്തിയ അനുസ്മരണ യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ. ഡി ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രസംഗം നടത്തി. ജോസ് വി ജേക്കബ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എം.കെ ഷിബു.ഡി സി സി ജനറൽ സെക്രട്ടറി പി .വി പ്രസാദ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഡോ.സി.എം കുസുമൻ, സാബു.പി മണലോടി, ബഷീർ പുത്തൻപുര, ജോയി കൊച്ചാനാപ്പറമ്പിൽ, അഡ്വ.ആൻ്റണി കളമ്പുകാടൻ, അഡ്വ.ഫിറോസ് മാവുങ്കൽ, കെ.രാജേന്ദ്രകുമാർ, വി.ടി ജയിംസ്, വി.കെ ശശിധരൻ, കെ.കെ ഷാജി, വിജയമ്മ ബാബു, എം.അനിൽകുമാർ, പി.കെ ജയപ്രകാശ്, നിസ്സാർ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
Follow us on :
Tags:
More in Related News
Please select your location.