Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാല്‍പ്പാറ ദുരന്തം: കൗണ്‍സിലിങ് നല്‍കുന്നതിന് വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു

21 Apr 2026 18:47 IST

Jithu Vijay

Share News :

മലപ്പുറം : വാല്‍പ്പാറ ദുരന്ത ബാധിതര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. ദുരന്ത ബാധിതര്‍ക്ക് ഗുണനിലവാരമുള്ള കൗണ്‍സിലിംഗ് ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. 


സൈക്കോ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് കൗണ്‍സിലിംഗ് നല്‍കുന്നത്. 119 വിദ്യാര്‍ഥികളാണ് പാങ്ങ് ചേണ്ടി പാറമ്മല്‍ എല്‍.പി സ്‌കൂളിലുള്ളത്. ടെലി കൗണ്‍സിലിംഗിന് 15 സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അഞ്ച് മാനസികാരോഗ്യ കൗണ്‍സിലര്‍മാര്‍, രണ്ട് സൈക്ക്യാട്രിസ്റ്റ് എന്നിവരടങ്ങുന്ന ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിന് പുറമെ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ മാനസിക സ്ഥിതി വിലയിരുത്തുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവര്‍ക്ക് പാങ്ങ് പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ വെച്ച് നാളെ (ഏപ്രില്‍ 21) ട്രെയിനിങ് നല്‍കും. 


കൂടാതെ രണ്ടാഴ്ചത്തേക്ക് പാങ്ങ്് പി.എച്ച്.സിയില്‍ രണ്ട് കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ട്. വാല്‍പ്പാറ ദുരന്തവുമായി ബന്ധപ്പെട്ട് മാനസിക പ്രയാസം നേരിടുന്നവര്‍ക്ക് മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് ഹെല്‍പ്പ്ലൈന്‍ നമ്പറായ 7593843625 ല്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ടോള്‍ ഫ്രീ നമ്പറായ 1056 ലും 14416 എന്ന ടെലിമനസ് നമ്പറിലും ബന്ധപ്പെടാം.

Follow us on :

More in Related News