Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2026 00:29 IST
Share News :
കോഴിക്കോട്: ഉള്ള്യേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയടക്കം രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി (Kozhikode Drug Arrest). കൊയിലാണ്ടി കാരാപൊയിൽ സ്വദേശി ഫിറോസ് (29), പയ്യന്നൂർ സ്വദേശി ശീതൾ ശിവദാസ് (21) എന്നിവരാണ് അറസ്റ്റിലായത്. ഉള്ള്യേരി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ലഹരിമരുന്നും തൂക്ക മെഷീനും കണ്ടെടുത്തു
വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 11.83 ഗ്രാം എംഡിഎംഎ, 5.44 ഗ്രാം കഞ്ചാവ് എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തു. ലഹരിമരുന്ന് ചെറിയ അളവിൽ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളും തൂക്കം പരിശോധിക്കാനുള്ള ഇലക്ട്രോണിക് ത്രാസും ഇവരുടെ പക്കലുണ്ടായിരുന്നു. അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
രഹസ്യവിവരം നൽകിയത് എക്സൈസ് ഇന്റലിജൻസ്
കോഴിക്കോട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണോ വിൽപന നടത്തിയിരുന്നതെന്ന് എക്സൈസ് അന്വേഷിച്ചു വരികയാണ്. പിടിയിലായ പ്രതികൾക്കെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസെടുത്തു.
Follow us on :
Please select your location.