Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെക്കൻ പാലയൂരിൽ കുറുനരികൾ ചത്തുവീഴുന്നത് പൊതുജനങ്ങളിൽ ആശങ്ക പരത്തുന്നു...

23 Jun 2025 19:37 IST

MUKUNDAN

Share News :

ചാവക്കാട്:തെക്കൻ പാലയൂരിൽ കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി.തെക്കൻ പാലയൂർ പതിനാലാം വാർഡ് ജയന്തി റോഡിൽ ഒരുമനയൂർ സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇന്ന് വൈകിട്ട് കുറുനരിയെ ചത്ത നിലയിൽ കണ്ടത്.കഴിഞ്ഞദിവസം ഇവിടെ ആറുപേർക്ക് കുറുനരിയുടെ കടിയേറ്റിരുന്നു.ഇതിന് പിന്നാലെ 13-ാം വാർഡിൽ വലിയപുരക്കൽ ക്ഷേത്രത്തിനടുത്ത് കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.കുറുനരികൾ ചത്തുവീഴുന്നത് പൊതുജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്.ചാവക്കാട് നഗരസഭയും,വനംവകുപ്പും പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Follow us on :

More in Related News