Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഷൻ കടകളെ തകർക്കുവാനുള്ള നീക്കത്തിനെതിരെ മറവൻതുരുത്തിൽ റേഷൻ കടക്കുമുന്നിൽ കോൺഗ്രസ് ധർണ്ണ നടത്തി.

28 Jan 2025 12:20 IST

santhosh sharma.v

Share News :

മറവൻതുരുത്ത് : സാധാരണക്കാർക്ക് ആശ്രയമാകേണ്ട പൊതുവിതരണ സംവിധാനത്തെ ഇടതു സർക്കാർ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു അഭിപ്രായപ്പെട്ടു. റേഷൻ കടകളെ തകർക്കുവാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ 

സംസ്ഥാന വ്യാപകമായി  കോൺഗ്രസ് നടത്തിയ സമരത്തിൻ്റെ ഭാഗമായി മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുലശേഖരമംഗലത്തെ റേഷൻ കടയ്ക്ക് മുന്നിൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മണ്ഡലം പ്രസിഡൻ്റ് മോഹൻ കെ.തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സിയാദ് ബഷീർ, എൻ.സി.തോമസ്, പോൾ തോമസ്, ലീന ഡി.നായർ, ധന്യസുനിൽ, സുഭഗൻ കൊട്ടൂരത്തിൽ, വി. ആർ. അനിരുദ്ധൻ, വി.ആർ. ബേബിക്കുട്ടൻ, ടി.വി. ഉദയഭാനു, ഷൈൻ പ്രകാശ്, അശോകൻ കൂമ്പേൽ, റെജി തോമസ്, കെ. ബാബു, എം.ടി. ഫിലിപ്പ്, ശശിധരൻ അയ്യനേഴത്ത്, ഇന്ദ്രകുമാർ, പി.വി. ചിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം, വാർഡ് ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധി പേർ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.

Follow us on :

More in Related News