Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മരിച്ചു. ഒരു കുട്ടി അത്യാസന്ന നിലയിൽ

21 Apr 2026 18:38 IST

Jithu Vijay

Share News :

കോട്ടക്കൽ : എടരിക്കോട് പുതുപറമ്പിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മരിച്ചു ഒരാളെ അത്യാസന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടരിക്കോട് പുതുപ്പിൽ കടലുണ്ടി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാല് മണിയോടെ അപകടത്തിൽപെട്ടത്.


അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേർ

അപകടത്തിൽ പെടുകയായിരുന്നു. രക്ഷപെട്ടവർ വീട്ട്കാരെ വിവരമറിയിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയതിനെ തുടർന്ന് പുഴയിൽ നിന്ന് 2 പേരെയും കണ്ടെടുക്കുകയായിയിരുന്നു പുതുപറമ്പ് സ്വദേശി ജംഷീർ മകൻ സൈഫുൽ മസ്നാൻ (7) ആണ് മരിച്ചത്.


കൂടെയുള്ള പതിനൊന്ന് കാരൻ ജംഷീർ മകൻ ഹാഫിസ് (12) ആണ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്.

Follow us on :

More in Related News