Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 19:43 IST
Share News :
ചാവക്കാട്:38 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചാവക്കാട് കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടന സജ്ജമാണെന്ന് എന്‍.കെ.അക്ബര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗുരുവായൂര്‍ നിയോജക മണ്ഡലം പൊതുമരാമത്ത് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ സ്പെഷല്‍ ബില്‍ഡിംഗ് എഞ്ചിനീയര്‍ അറിയിച്ചു.ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മ്മാണം,ചാവക്കാട് നഗരസഭ വെറ്റിനറി ഓഫീസിന് പുതിയ കെട്ടിടം എന്നിവയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം,ചേറ്റുവ രാമുകാര്യാട്ട് സ്മാരകം,അണ്ടത്തോട് സ്ക്കൂള്‍,ഏങ്ങണ്ടിയൂര്‍ കോട്ടക്കടപ്പുറം സ്ക്കൂള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വരുന്നതായും കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.കൊച്ചന്നൂര്‍,മന്ദലാംകുന്ന് റോഡ്,നായരങ്ങാടി,ചക്കിത്തറ റോഡ്,അഞ്ഞൂര്‍,പിള്ളക്കാട് റോഡ് എന്നിവയുടെ നിര്‍മ്മാണ നടപടികള്‍ നടന്നുവരുന്നതായി പി.ഡബ്ലിയു.ഡി റോഡ് എക്സി.എഞ്ചിനീയര്‍ രാകേഷ് യോഗത്തെ അറിയിച്ചു.വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ഞൂര്‍ ജൂതക്കുളം റോഡിന്‍റെ ബി.സി പ്രവര്‍ത്തി വൈകുന്നതില്‍ എംഎല്‍എ അതൃപ്തി അറിയിച്ചു.എത്രയും വേഗം ബി.സി പ്രവര്‍ത്തി നടപ്പിലാക്കുന്നതിന് എക്സി.എഞ്ചിനീയറോട് ആവശ്യപ്പെട്ടു.ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന ഗുരുവായൂര്‍ ആല്‍ത്തറ പൊന്നാനി റോഡിന്‍റെ ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നതായി റോഡ് വിഭാഗം എക്സി.എഞ്ചിനീയര്‍ എംഎല്‍എയെ അറിയിച്ചു.4.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുന്നയൂര്‍ക്കുളം കടല്‍ഭിത്തി നിര്‍മ്മാണം നടന്നുവരുന്നതായും ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ ചേറ്റുവകായല്‍ സംരക്ഷണ പ്രവര്‍ത്തിയും ആരംഭിച്ചതായും ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിരംകണ്ണി മീന്‍കടവ് സൈഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തിയുടെ കരാര്‍ അംഗീകരിച്ചതായും ഉടന്‍ ആരംഭിക്കുമെന്നും ജലസേചനവകുപ്പ് അസി.എക്സി.എഞ്ചിനീയര്‍ സീത യോഗത്തെ അറിയിച്ചു.ചാവക്കാട് മണത്തല ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം സ്ക്കൂള്‍ തുറക്കുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ എസ്.പി.വി ആയ കിറ്റ്ക്കോക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി.മണ്ഡലത്തിലെ റോഡുകൾ,പാലങ്ങൾ,കെട്ടിടങ്ങൾ,ഇറിഗേഷന്‍ പദ്ധതികള്‍,വാട്ടര്‍ അതോറിറ്റി പദ്ധതികള്‍,ഹാർബർ പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി.ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് എക്സി.എഞ്ചിനീയർ സി.രാകേഷ്,കെട്ടിട വിഭാഗം എക്സി.എഞ്ചിനീയര്‍ ഇ.സന്തോഷ്,റോഡ് വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്‍.വി.ആന്‍റണി,കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ ബീന,വാട്ടര്‍ അതോറിറ്റി,അഡീഷണല്‍ ഇറിഗേഷന്‍,മൈനര്‍ ഇറിഗേഷന്‍,പൊതുമരാമത്ത് റോഡ്,കെട്ടിടം പാലം വിഭാഗങ്ങള്‍,വാട്ടര്‍ അതോറിറ്റി,കെ.ആര്‍.എഫ്.ബി തുടങ്ങിയ വകുപ്പിലെ അസി.എഞ്ചിനീയര്‍മാര്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.