Sun Jul 27, 2025 1:51 PM 1ST
Location
Sign In
14 Oct 2024 12:32 IST
Share News :
ചാവക്കാട്:ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ 10 ദിവസങ്ങളായി നടന്നുകൊണ്ടിരുന്ന നവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചു.രാവിലെ ക്ഷേത്രം മേല്‍ശാന്തി ശ്രീപതി എമ്പ്രാന്തിരി ഗണപതി ഹോമത്തോട് കൂടി വിശേഷാൽ പൂജകളും,സരസ്വതി പൂജയും നടത്തിയ ശേഷം പൂജയ്ക്ക് വെച്ച പുസ്തകങ്ങള്‍ വിതരണം ചെയ്തു.തുടർന്ന് സരസ്വതി ക്ഷേത്ര സന്നിധിയിൽ കുട്ടികളെ എഴുത്തിനിരുത്തി.നിരവധി കുട്ടികള്‍ ആദ്യക്ഷരം കുറിക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു.ഭക്ത ജനങ്ങൾക്ക് പായസം,പഴം വിതരണം ചെയ്തു.നവരാത്രി മഹോത്സവ ആഘോഷ വേളയിൽ എല്ലാദിവസവും ദീപാരാധനയ്ക്ക് ശേഷം കേളി,തുടർന്ന് കലാപരിപാടികൾ അരങ്ങേറി.സരസ്വതീദേവിയെ തൊഴുന്നതിനും,കലാ പരിപാടികള്‍ ദര്‍ശിക്കാനും ഭക്തജനങ്ങളുടെ വന്‍ തിരക്ക് അനുവഭവപ്പെട്ടു.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി,സെക്രട്ടറി എ.ആർ.ജയൻ,ജോയിന്റ് സെക്രട്ടറി കെ.എം.ഷാജി,ട്രഷറർ കെ.ബി.പ്രേമൻ,മാതൃസമിതി ഭാരവാഹികൾ,ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.