Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2025 23:25 IST
Share News :
പുളിക്കൽ : റോഡരികിലെ തണൽ മരങ്ങൾ അനുമതി കൂടാതെ ഒരു കൂട്ടം ആളുകൾ മുറിച്ചു മാറ്റി. ഐക്കരപ്പടി - കണ്ണംവെട്ടിക്കാവ് പൊതുമരാമത്ത് വകുപ്പ് റോഡിൽ പുത്തൂപ്പാടത്താണ് റോഡരികിൽ നട്ടുപിടിപ്പിച്ച തണൽ വൃക്ഷങ്ങൾ ഒരു കൂട്ടം ആളുകൾ ചേർന്ന് മുറിച്ചുമാറ്റിയത്. സാമൂഹ്യ വനവത്ക്കരണത്തിൻ്റെയും പരിസ്ഥിതി ദിനാചരണത്തിൻ്റെയും ഭാഗമായി വിവിധ സംഘടനകൾ നട്ടു വളർത്തിയ മരങ്ങളാണ് റോഡ് നന്നാക്കൽ എന്ന പേരിൽ മുറിച്ച് മാറ്റപ്പെട്ടത്. വിവിധ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പോടെ ഇരുമ്പ് വലയം വെച്ച് വർഷങ്ങളോളം വെള്ളമൊഴിച്ച് പരിപാലിച്ചു പോന്ന മരങ്ങളാണിവ. ഇത്തരത്തിൽ മുമ്പും മരങ്ങൾ വെട്ടിമാറ്റിയെങ്കിലും പോലീസോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടപടികൾ സ്വീകരിക്കാത്തത് ഇവർക്ക് പ്രചോദനമാകുന്നു. സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നിബന്ധനങ്ങൾ പലതും നിലവിലുണ്ട്. സർക്കാർ വകുപ്പുകളുടെയോ ചെറുകാവ് പഞ്ചായത്തിൻ്റെയോ യാതൊരു അനുമതിയും കൂടാതെ മരങ്ങൾ മുറിച്ച് മാറ്റിയതിൽ പുത്തൂപ്പാടം പ്രദേശത്ത് പ്രതിഷേധങ്ങൾ ഉയരുന്നു.
മരങ്ങൾ വെട്ടിമാറ്റിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗസൽ ലൈബ്രറി,യുവജന കൂട്ടായ്മ എന്നിവർ അധികൃതർക്ക് പരാതി നൽകി.
Follow us on :
Tags:
More in Related News
Please select your location.