Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 21:16 IST
Share News :
തലയോലപ്പറമ്പ് : സെന്റ് ജോർജ് പള്ളി തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് 8ന് നടന്ന രാജകീയപ്രദക്ഷിണം ഭക്തി സാന്ദ്രമായി.നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. പരിശുദ്ധ കന്യകാമറിയം, വിശുദ്ധ സെബസ്ത്യാ നോസ്, വിശുദ്ധ ഗീവർഗീസ്,ഉണ്ണീശോ,
വിശുദ്ധ യൗസേപ്പ്, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ അൽഫോൺസ എന്നിവരുടെ തിരു സ്വരൂപങ്ങൾ സംവഹിച്ച പ്രദക്ഷിണം ചന്ത കപ്പേള വഴി സെൻട്രൽ ജംഗ്ഷൻ ചുറ്റി പള്ളിയിൽ സമാപിച്ചു. ഇടവക വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡ്‌ഡി കോട്ടൂർ, ജനറൽ കൺവീനർ സിബി വടക്കേ മയ്യോട്ടിൽ, ട്രസ്റ്റി മാരായ കുര്യാക്കോസ്, ബേബി ജോസഫ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജെറിൻ പാറയിൽ, കേന്ദ്രസമിതി വൈസ് ചെയർമാൻ ജോൺസൺ കൊച്ചു പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. തിരുനാൾ ദിനമായ നാളെ (ജനുവരി 26) രാവിലെ 5.30 മുതൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡ്‌ഡി കോട്ടൂർ, ഇടവക വികാരി ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ ഫാ. ജോഷി വാസു പുരത്തുകാരൻ എന്നിവർ കാർമ്മികത്വം വഹിക്കും. വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. വിപിൻ കുരിശുതറ കാർമികത്വം വഹിക്കും.
ഫാ.സുരേഷ് മല്പ്പാൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പട്ടണ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, വാദ്യമേളങ്ങളുടെ സ്റ്റേജ്ഷോ എന്നിവ നടക്കും. തിരുനാൾ സമാപന ദിവസമായ 27ന് രാവിലെ 5.30ന് വിശുദ്ധ കുർബാന. 6.30ന് മരിച്ചവർക്ക് വേണ്ടിയുള്ള റാസ കുർബാന, സിമിത്തേരി സന്ദർശനം. കൊടിയിറക്കം. തിരുസ്വരൂപങ്ങൾ തിരികെ എഴുന്നെള്ളിക്കൽ എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.